ഇടുക്കിക്കാരൻ നിർമിച്ച ലംബോഗിനി കാണാം.

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഒരു രസകരമായ വീഡിയോ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വാഹനങ്ങൾ ഇഷ്ട്ടപെടുന്നവർക്കു ഒരിക്കൽ എങ്കിലും ഒന്ന് ഓടിക്കണം എന്ന് ആഗ്രഹമുള്ള വാഹനമായിരിക്കും ലംബോർഗിനിയുടെ സ്പോർട്സ് കാറുകൾ.

അടുത്തിടെ നമ്മുടെയെല്ലാം പ്രിയ താരം പ്രീതിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹ്യൂരിക്കാൻ വളരെ ആകാംഷയോടെ നോക്കി കണ്ടവരാണ് നാം. അതുപ്പോലൊരു വാഹനം ഒരു സൂപ്പർ സ്റ്റാറിന് സ്വന്തമാക്കാം. എന്നാൽ ഒരു സാധാരകരാണ് അത് സ്വപ്‌നം കാണുവാൻ മാത്രമേ സാധിക്കുള്ളു. ഇവിടെയാണ് നമ്മിൽ നിന്നും ഈ ഇടുക്കിക്കാരൻ വ്യത്യസ്ഥനാകുന്നത്.

പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച വസ്‌തുക്കൾ കൊണ്ടും ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കിന്റെ എൻജിനും ഉപയോഗിച്ചു കൊണ്ട് ഒരു ലംബോർഗിനി ഹ്യൂരിക്കാനിന്റെ മോഡൽ വാഹനം നിർമിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. വാഹനത്തിന്റെ വീലിനായി കമ്പികൾ വെൽഡ് ചെയ്‌തു അലോയ് വീലിന്റെ മാതൃക ഉണ്ടാക്കിയിരിക്കുകാണ്. ഇടുക്കിയിൽ നിർമിച്ച ആ രസകരമായ ലെബോർഗിനിയുടെ വിശേഷങ്ങൾ കാണാൻ ചുവടെയുള്ള വീഡിയോ കാണു.

വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ അറിവുകൾക്ക് വിശേഷങ്ങൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply