15 മിനിറ്റിൽ കൊണ്ട് ktm ഡ്യൂക്ക് ഉണ്ടാക്കുന്നത് കാണാം.

യുവാക്കൾക്കിടയിൽ ഇന്ന് ഏറെ പ്രചാരമുള്ള ഒരു ബൈക്കാണ് ktm ഡ്യൂക്ക്. പെര്ഫോമെൻസ് കൊണ്ടും ലുക്ക് കൊണ്ടും വളരെ പെട്ടന്നായിരുന്നു ഈ യൂറോപിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ നിലയുറപ്പിച്ചത്. READY TO RACE എന്ന തലക്കെട്ടോടുകൂടെ ആണ് ഈ വാഹനങ്ങൾ വിപണിയിൽ എത്തിച്ചത്. യൂറോപിയൻ രാജ്യമായ ആസ്ട്രിയൻ കമ്പനിയായ ktm ന്റെ ബൈക്കുകൾ ഇടയിൽ ബജാജ് ആണ് വില്പനയും സർവീസും മറ്റും നടത്തുന്നത്. 1934 ൽ ktm എന്ന കമ്പനി രൂപം കൊള്ളുകയും നിരവധി ഇരുചക്ര വാഹനങ്ങളെ നിരത്തുകളിൽ എത്തിക്കുകയും ചെയ്തു.

2012 മുതലാണ് ktm ഇന്ത്യയിൽ എത്തുന്നത്. ഡ്യൂക്ക് 200 എന്ന ബൈക്കുമായാണ് ഇവർ ആദ്യമായി ഇന്ത്യൻ വിപണിയിൽ കാൽവെക്കുന്നതു. ആദ്യ ബൈക്കിൽ തന്നെ യുവതയെ കൈയിലെടുക്കുവാൻ ktm നു കഴിഞ്ഞു. പെർഫോമൻസ് വളരെ മികവ് കാഴ്ചവെക്കുന്ന ഈ ബൈക്ക് നമ്മുടെ നിരത്തുകളിൽ അനിയോജ്യമാണോ എന്ന് പോലും ആദ്യകാലങ്ങളിൽ പലർക്കും സംശയമുണ്ടായിരുന്നു. ഇപ്പോൾ ഇരുചക്ര വാഹനങ്ങളിൽ പ്രധാനിയായി നിൽക്കുന്ന ktm ന്റെ അവരുടെ ആദ്യ വാഹനമായ ഡുക്കിന്റെ ഒരു റീബിൽഡിങ് വിഡിയോ ആണ് കൂട്ടുകാരുമായി പങ്കു വെക്കുന്നത്.

എൻജിൻ മുതൽ ഓരോ പാഴ്‌സുകളും കൂട്ടിയോജിപ്പിച്ചു ഈ ബൈക്ക് ഉണ്ടാക്കുന്ന ഈ വീഡിയോ 15 മിനിറ്റിലാണ് തയ്യാറക്കിയിരിക്കുന്നത്‌. ആദ്യം ബൈക്കിന്റെ എൻജിനിൽ വാൽവുകളും കേബിളികളുമെല്ലാം ഘടിപ്പിച്ചശേഷം ബൈക്കിന്റെ ഫ്രയിമിനെ എഞ്ചിനുമായി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസങ്ങൾ കൊണ്ട് ചെയ്തിരിക്കുന്ന ഈ ബൈക്കിന്റെ നിർമാണം 15 മിനുട്ട് മാത്രമുള്ള ഒരു വീഡിയോ ആക്കി ചുരിക്കിരിക്കുകയാണ്. എങ്കിലും തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ പണികളും ഈ വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. വീഡിയോ കാണാം.

Leave a Reply