പുത്തൻ വെർണയയുടെ വിശേഷങ്ങൾ കാണാം

രൂപശൈലി കൊണ്ടും പെർഫോമൻസ് കൊണ്ടും ജനമനസ്സുകളെ കീഴടക്കിയ ഒരു വാഹന ബ്രാന്റാണ് ഹ്യുണ്ടായ്. ഇവരുടെ ഏറെ ജനപ്രീതി നേടിയ ഒരു പ്രീമിയം സെഡാൻ കാറാണ് വെർന. ഇന്ത്യയിൽ 2006 ലാണ് ആദ്യ തലമുറയിലെ വെർണയെ ഹ്യൂണ്ടായ് അവതരിപ്പിച്ചത്. അക്‌സെന്റ് എന്ന മോഡലിനെ പിൻവലിച്ചുകൊണ്ടായിരുന്നു ഈ മോഡൽ വിപണിയിൽ എത്തിച്ചത്. അതിനു ശേഷം 2011 ഈ വാഹനത്തിന്റെ കൂടുതൽ പരിഷ്കരിച്ചു Fludic Design നിൽ ഉള്ള രണ്ടാം തലമുറ വെർണയെ അവതരിപ്പിച്ചു. FLUIDIC VERNA എന്നാണ് ശേഷം ഈ വാഹനത്തിന്റെ പേര്. അന്ന് ഈ സെഗ്മെന്റിലെ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹോണ്ട സിറ്റിയെ പിന്തള്ളി വെർന വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

പിന്നാലെ 2017 ൽ വെർണയുടെ മൂന്നാം തലമുറ വാഹനവും വിപണിയിൽ എത്തിയിരുന്നു. ഹ്യൂണ്ടായ് എലാൻട്രയുടെ അതെ പ്ലാറ്റഫോമിലായിരുന്നു.മൂന്നാം തലമുറ വെർണയുടെ വരവ്. കൂടുതൽ പ്രീമിയം ലുക്കും. ഫീച്ചറുകളും ഉൾപെടുത്തിയായിരുന്നു ഈ വാഹനം എത്തിയത്. ഇപ്പോൾ 2020 ൽ ഈ വെർണയുടെ ഫേസ് ലിഫ്റ്റ് മോഡലിനെ വിപണിയിൽ എത്തിയിരിക്കുകയാണ്. ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇനി പറയുന്നത്. ഇപ്പോൾ വന്നിരിക്കുന്ന മോഡലിൽ ഉള്ള പ്രധാന മാറ്റം മുന്നിലുള്ള ഡിസൈനുകളാണ്. പുതിയ LED ഹെഡ്‍ലൈറ്റുകളും വലിപ്പം കൂടിയ ഗ്രില്ലും വാഹനത്തിന്റെ മുന്നിലെ കാഴ്ച്ചയിൽ പുതുമ നൽകുന്നു. ഫോഗ്‌ലമ്പിന്റെ ഡിസൈനിൽ വലിയ മാറ്റം വന്നിട്ടില്ല.

ഗ്രില്ലിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലുള്ള ഡിസൈനാണ് ഹെഡ് ലൈറ്റുകളുടേത്. പിയാനോ ബ്ലാക്ക് കളറിലുള്ള ഗ്രില്ലുകൾ കൂടുതൽ മനോഹരമായിരിക്കുന്നു. സൈഡിൽ നിന്നുള്ള കാഴ്ച്ചയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും കാണാനില്ല. എന്നാൽ പുതിയ ഡിസൈനിൽ ഉള്ള അലോയ് വീലുകൾ കൊടുത്തിരിക്കുന്നു. അതും പിയാനോ ബ്ലാക്ക് ഷെയിഡ് വരുന്നതാണ്. 3 എൻജിൻ ഓപ്ഷനുകളുമായാണ് പുതിയ വെർന വരുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് ഇതിലുള്ളത്. പുത്തൻ വെർണയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വിഡിയോയിൽ കാണാവുന്നതാണ്.

Leave a Reply