5 മിനിറ്റിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് സ്വന്തമാക്കാം വീട്ടിൽ ഇരുന്നു തന്നെ; വീഡിയോ കണ്ടു മനസ്സിലാകാം.

കേരളത്തിന്റെ സമ്പത്തു വ്യവസ്ഥയുടെ നെടുംതൂണുകളിൽ പ്രധാനം നമ്മുടെ പ്രവാസികൾ തന്നെയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന വിവരം ഓരോ പ്രവാസിക്കും വളരെ പ്രയോജകരമായ ഒരു ഇൻഫർമേഷൻ തന്നെയാണ്. ഇന്ന് പ്രവാസത്തിൽ നിരവധിയാളുകൾ തൊഴിൽ ചെയ്യുന്ന ഒരു മേഖലയാണ് ഡ്രൈവിംഗ്. അതിനാൽ തന്നെ ഈ ഒരു കാര്യം ഏറ്റവും കൂടുതൽ പ്രയോജനമാകുന്നത് ഇക്കൂട്ടർക്കാണ്. ഇന്ന് വിദേശത്തതു ഒരു ഡ്രൈവിംഗ് ലൈസെൻസ് സ്വന്തമാക്കുക എന്നത് വളരെ ബുന്ധിമുട്ടുള്ള ഒരു കാര്യമാണ്.

അതിനായി പല ഘടമ്പകളും കടക്കേണ്ടതുണ്ട്. എങ്കിൽ പോലും ലൈസെൻസ് നേടിയെടുക്കുക എന്നത് വലിയ ഒരു കാര്യം തന്നെയാണ്. വിദേശത്തു എത്തി ഡ്രൈവിംഗ് ലൈസെൻസ് സ്വന്തമാക്കുന്നു വരെയുള്ള കാല താമസവും കൂടുതലാണ്. ഈ കാലമത്രയും ഡ്രൈവിംഗ് ജോലിക്കായി വിദേശത്തു എത്തുന്ന ഒരു തൊഴിലാളി ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ബുന്ധിമുട്ടണ്ട അവസ്ഥയുമുണ്ടാകും. ഇതിനു ഒരു പരിഹാരമാണ്. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്. ഇന്ത്യയിൽ നിന്ന് തന്നെ ഈ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കി വിദേശത്തേക്ക് പോകാവുന്നതാണ്.

ഈ പെർമിറ്റ് കൈവശമുണ്ടെകിൽ ജോലിയുടെ ഭാഗമായോ, സ്വകാര്യ വാഹനങ്ങളോ ഓടിക്കാവുന്നതാണ്. ഇതു നിങ്ങൾക്ക് സ്വന്തമാക്കാൻ വെറും നാലു രേഖകൾ മാത്രം കൈവശം ഉണ്ടായാൽ മതിയായും. അവ എന്തൊക്കെയെന്ന് നോക്കാം. 1. കാലാവധിയുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ്, 2. പാസ്പോർട്ട്, 3. നിങ്ങൾ പോകുന്ന രാജ്യത്തിൻറെ വിസ, 5. പോകുന്നതിനുള്ള വിമാന ടിക്കറ്റ്. ഇത്രയും രേഖകൾ ഉണ്ടെങ്കിൽ ഈ പെർമിറ്റ് നിങ്ങൾക്ക് നേടാവുന്നതാണ്.

അതിനായി ചെയ്യേണ്ടത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റ് ആയ www.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം Driving licence related services എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക ശേഷം നമ്മുടെ സംസ്ഥാനം ഓപ്ഷനില് നിന്നും തിരഞ്ഞെടുക്കാം. തുടർന്ന് Apply online > Service on driving licence > international driving licence എന്നെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ വിവരങ്ങൾ നിർദ്ദേശങ്ങൾ അനുസരിച്ചു പൂരിപ്പിച്ചു കൊടുക്കുക. ശേഷം 1220 രൂപ ഫീസ് അടച്ചു രെജിസ്റ്റർ ചെയ്‌തു അതിന്റെ കോപ്പി പ്രിന്റ് ചെയ്‌തു. നിങ്ങളുടെ RTO ഓഫീസിൽ നിന്നും ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നതിന്നതാണ്. വിശദമായി അറിയാൻ ചുവടെയുള്ള വീഡിയോ കാണാം.


ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണ് എന്ന് തോന്നുകയാണെകിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply