വാഹനങ്ങളുടെ ഏതു പാർട്സും വിലക്കുറവിൽ. 5000 രൂപയുടെ പാർട്സ് 500 രൂപയ്ക്ക് വാങ്ങാം.

സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. എന്നാൽ പലപ്പോഴും പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി നമുക്ക് ഉണ്ടാവണമെന്നില്ല. അപ്പോൾ ചെയ്യാവുന്ന ഒരു കാര്യം ഒരു സെക്കൻ ഹാൻഡ് കാർ വാങ്ങുക എന്നതാണ്. പക്ഷെ സെക്കൻ ഹാൻഡ് കാർ വാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം വാങ്ങിയതിന് പിറകെ വരുന്ന മൈന്റെനൻസുകൾ ആണ്. കൂടുതൽ പണം ഈ വകയിൽ നമ്മടെ കയ്യിൽ നിന്നും പോയേക്കാം. നിങ്ങൾളോ നിങ്ങൾക്കറിയാവുന്നവരോ ഇങ്ങനെ പഴയ വാഹനം വാങ്ങി പണികിട്ടിയവരുണ്ടെങ്കിൽ ഈ കാര്യം ഒന്ന് അറിഞ്ഞിരുന്നാൽ ഉപകാരമാകും.

വാഹനത്തിന്റെ ഏതു പാർട്സും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു സ്ഥലത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കേരളത്തിന് പുറത്തു ഇതുപോലെ കുറഞ്ഞ വിലയിൽ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ ലഭിക്കുന്ന സ്ഥലങ്ങൾ ഇതിനുമുൻപും നിങ്ങൾ പല വിഡിയോകളിലും കണ്ടിട്ടുണ്ടകും. എന്നാൽ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് കേരളത്തിൽ തന്നെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പട്ടാളം മാർക്കറ്റിലെ വിശേഷങ്ങൾ ആണ്. എല്ലാ ബ്രാന്റിലുള്ള വാഹനങ്ങളുടെയും സ്പെയർ പാർട്സുകൾ ഇവിടെ നിന്നും ലഭ്യമാണ് എന്നതാണ് ഇവിടെത്തെ പ്രത്യേകത.

സ്പെയർ പാഴ്‌സുകൾക്ക് പുറമെ എവിടെനിന്നും കാറുകളുടെ അലോയ് വീലുകളും യൂസ്ഡ് ടയറുകളും മിതമായ വിലയിൽ ലഭ്യമാണ്. പഴയ ഡീസൽ കാറുകളിൽ സാധാരണയായി കംപ്ലൈന്റ്റ് ഉണ്ടാകുന്ന ഒരു ഭാഗമാണ് ഫുയൽ ഇഞ്ചക്ടർ. 15000 രൂപ വിലവരുന്ന ഫോർഡ് ഫിഗോയുടെ ഇൻജെക്ടർ എവിടെനിന്നും 5000 രൂപയ്‌ക്കു ലഭ്യമാണ്. കാറുകളുടെ സ്‌പെയറുകൾക്ക് പുറമെ ബൈക്കുളുടെയും ഹെവി ട്രക്കുകളുടെയും സ്‌പെയറുകളും ഇവിടെ ലഭ്യമാണ്. തൃശൂർ ജില്ലയിലെ പട്ടാളം മാർക്കറ്റിലെ കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം.

Leave a Reply