ലോകറെക്കോർഡിട്ട സൈക്കിൾ റൈസ് 333 km/h വേഗം.

പല തരത്തിലുള്ള ലോകറെക്കോർഡുകളാണ് ഇന്ന് നിലവിലുള്ളത്. ഇവയിൽ ചിലതു കെട്ടുകഴിഞ്ഞാൽ അതിശയവും ഇതു ചെയ്തവർക്ക് ഭ്രാന്താണോ എന്ന് പോലും കരുതിപ്പോകും. അങ്ങനെയുള്ള ഒരു ലോകറെക്കോർഡിനെ കുറിച്ചാണ് ഇവിടെ കാണിക്കുന്നത്. ഒരു സൈക്കിളിൽ 333 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാണ് ഫ്രാൻസിസ് ഗിസ്‌സി എന്ന സാഹസിക റൈഡർ ഇവിടെ റൊക്കോഡ് ഇട്ടതു. തെക്കൻ ഫ്രാൻസിലെ ലെ കാസ്റ്റെല്ലറ്റിൽ വെച്ചാണ് ഈ റോക്കോർഡിനു ആസ്പദമായ റൈഡ് നടത്തിയത്.

കേട്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ഇതു നടത്തിയത്. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള thrust എൻജിനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സൈക്കിളിൽ ഈ എഞ്ചിനെ പാരലൽ ആയി ഘടിപ്പിച്ചുകൊണ്ടായിരുന്നു ഈ റൈസ് നടത്തിയത്. 333 കിലോമീറ്റർ വേഗം വരെയാണ് ഇതിൽ പരമാവധി എത്തിയ വേഗം. ഇത്രയും വേഗം എത്തുവാൻ 4.8 സെക്കൻഡ് മാത്രമാണ് എടുത്തത്. പ്രത്യേകം തയാറാക്കിയ ട്രാക്കിൽ നടത്തിയ ഈ റൈസ് ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ സൈക്കിൾ യാത്രയാണ്.

ലോകത്തു നിലവിലുള്ള എല്ലാ സ്‌പോർട് കാറുകളെക്കാൾ വളരെ വേഗത്തിലാണ് ഈ ഒരു വേഗം എടുക്കാൻ ഫ്രാൻസിസ് ഗിസ്‌സിനു കഴിഞ്ഞത്. നിലവിൽ ഏറ്റവും വേഗമേറിയ വാഹനമായ ബുഗാറ്റി ചിറോൺ 100 കിലോമീറ്റർ വേഗം എത്തുവാൻ എടുക്കുന്ന സമയം 2.4 സെക്കന്റാണ്. 300 കിലോമീറ്റർ എത്താൻ 13.6 സെക്കറ്റെടുക്കും. എന്നാൽ ഫ്രാൻസിസ് ഗിസ്‌സി തന്റെ സൈക്കിളിൽ 333 വേഗം എത്താൻ 4.8 സെക്കൻഡ് മാത്രമാണ് എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ലോക റൊക്കോഡ് കരസ്ഥമാക്കിയ അതിശയിപ്പിക്കുന്ന ഫ്രാൻസിസ് ഗിസ്‌സിന്റെ സൈക്കിൾ റൈസിന്റെ വീഡിയോ കാണാം.

Leave a Reply