ലോകത്തെ ഞെട്ടിച്ച ഡ്രൈവർമ്മാരുടെ സാഹസിക ഡ്രൈവിംഗ്.

ഡ്രൈവിംഗ് ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ കുറവായിരിക്കും. പലർക്കും പലതരത്തിലുള്ള വാഹനങ്ങൾ ഓടിക്കുവാനായിരിക്കും ഇഷ്ട്ടം. ഇന്ന് ഇവിടെ പരിചയപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും സാഹസികരായ ഡ്രൈവർമാരെ കുറിച്ചാണ്. ഇതിൽ ആദ്യത്തേത് ഒരു ട്രക്ക് പാർക്ക് ചെയ്യുന്നതാണ്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും പിന്നിൽ ട്രൈലെർ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്രാക്കിനെ പിന്നിലേക്ക് കൊണ്ടുപോകുക എന്നത് അത് ഓടിച്ചവർക്ക് മാത്രമേ അറിയൂ അതിന്റെ പ്രയാസം. എന്നാൽ ഇവിടെ ഈ ഡ്രൈവർ ട്രക്കിനെ പാർക്ക് ചെയ്യന്ന രീതി നിങ്ങൾ കണ്ടു തന്നെ അറിയണം.

രണ്ടാമതെയുള്ളതു ചൈനയിൽ നടന്ന ഒരു വിചിത്രമായ കാർ സ്ടണ്ട് ആണ്. 999 സ്റ്റെപ്പുകൾ ഉള്ള 45 % ചെരിവുള്ള ഒരു കൂറ്റൻ സ്റ്റെയർ റേഞ്ച് റോവർ കാർ ഉപയോഗിച്ച് കയറുന്ന ഒരു ഭ്രാന്തൻ റെയ്‌സായിരുന്നു ഇതു. ho pin tung എന്ന ജപ്പാൻ കാരനായിരുന്നു ഈ റൈസ് നടത്തി ലോകശ്രദ്ധ ആകർഷിച്ചത്. ഇനി ഈ ലിസ്റിലുള്ളത് ഒരു ലെഗ് ട്രിഫ്റ്റർ ആണ്. കൈകൾ കൊണ്ട് കാർ ഡ്രിഫ്റ് ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ കാലുകൾ കൊണ്ട് കാർ ഡ്രിഫ്റ് ചെയ്യിക്കുക എന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്.

തന്റെ പതിഞ്ചാമത്തെ വയസ്സിൽ ഒരു കാറപകടത്തിൽ രണ്ടു കൈകളും നഷ്ട്ടമായ ഒരു ബാർട്ടക് എന്ന പോളണ്ട്കാരൻ ഈ സാഹസിക ഡ്രൈവർ. ഇദ്ദേഹം നമുക്കെല്ലാവർക്കും തന്നെ ഒരു പാഠപുസ്‌തകമാണ്‌.ഇനിയുള്ളത് ഒരു ബാരൽ റോളർ ആണ്. കാറിനെ ഓടിച്ചു കൊണ്ട് 360 ഡിഗ്രി കറക്കുന്നതിനെയാണ് ബാരൽ റോളർ എന്ന് പറയുന്നത്. പക്ഷെ സംഭവം കേൾക്കുന്നത് പോലെ നിസാരമല്ല. ജെറ്റ് പൈലറ്റുമാർ ആകാശത്തു ചെയ്യുന്ന ഒരു സാഹസമാണ് ഈ ബാരൽ റോളർ.

അതാണ് ഈ ഡ്രൈവർമാർ കാറുകളിൽ ചെയ്യുന്നത് എന്ന് ആലോചിക്കണം. ഈ സാഹസികത നിങ്ങളെ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പാണ്. അവസാനമുള്ളതു പാരലൽ പാർക്കിങ് ആണ്. രണ്ടു കാറുകൾക്കിടയിലേക്ക് ഒരു കാറിനെ ഡ്രിഫ്റ് ചെയ്‌തു പാർക്ക് ചെയ്യുന്ന ഒരു രീതിയാണിയത്. നിങ്ങൾക്ക് ചുവടെയുള്ള വിഡിയോയിൽ ഈ സാഹസിക ഡ്രൈവുകൾ കാണാവുന്നതുമാണ്. വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വിശേഷങ്ങൾക്കും, വാർത്തകൾക്കും ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply