2020-2021 ൽ വരാനിരിക്കുന്ന മാരുതിയുടെ അത്ഭുതങ്ങൾ

മാരുതി സുസുക്കി എന്ന വാഹന നിർമാതാക്കൾ ഇന്ത്യൻ വാഹനവിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കമ്പനിയാണ്. 2020-2021 കലയളവിൽ നിരവധി പുതിയ മോഡലുകളെ കൊണ്ടുവരാൻ പോകുകയാണ് മാരുതി സുസുക്കി. അവ ഏതൊക്കെയെന്നു നോക്കാം. 1. SIFT FACE LIFT VERSION : മാരുതിയുടെ കാറുകളിൽ വലിയ ജനപ്രീതിനേടുകയും ധാരാളം വിറ്റുപോകുകയും ചെയ്‌ത ഒരു കാറാണ് SWIFT. കഴിഞ്ഞ വര്ഷം സ്വിഫ്റ്റിന്റെ ഫേസ് ലിഫ്റ്റ് കമ്പനി നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും കൂടുതൽ പരിഷ്‌കരിച്ചു കൊണ്ടുള്ള സ്വിഫ്റ്റിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇനിവരുന്ന കാറുകളിൽ ഡീസൽ മോഡൽ ഉണ്ടാവില്ല എന്നാണ് കമ്പനി അറിയിക്കുന്നത് പകരം ഹൈബ്രിഡ് പെട്രോൾ എൻജിനിലായിരിക്കും എത്തുന്നത്.

2. Maruti Suzuki SL 5 : വാഗൺ R ന്റെ പ്ലാറ്റഫോമിൽ വരുന്ന മാരുതിയുടെ പുതിയ വാഹനമാണ് SL 5. ആകർഷകമായ ഡിസൈനിലാണ് SL 5 വിപണിയിൽ എത്തുന്നത്. 6 ലക്ഷം മുതൽ 8 ലക്ഷം വരെയായിരിക്കും ഈ വാഹനത്തിൻെറ വില വരുന്നത്. 3. Maruti Suzuki Next Gen ALTO : ഇന്ത്യൻ നിരത്തുകളിൽ വളരെ വിജയകരമായി ഓടിയ ഒരു വാഹനമാണ് മാരുതിയുടെ എൻട്രി ലെവൽ വാഹനമായ ALTO. 2017 ൽ ആൾട്ടോയെ ഫേസ് ലിഫ്റ്റ് ചെയ്തു ആൾട്ടോ 800 എന്ന മോഡൽ കൊണ്ട് വന്നിരുന്നു. ഇപ്പോൾ ആൾട്ടോയുടെ Next ജനറേഷൻ മോഡലിനെ അവതരിപ്പിക്കുകയാണ് മാരുതി. നിരവധി ഫീച്ചറുകളുമായി ആയിരിക്കും Next Gen ALTO വിപണിയിൽ എത്തുക.

4. FUTURO E : 2020 ഓട്ടോ എസ്പോയില് മാരുതി പുതിയതായി പരിചയപ്പെടുത്തിയ ഒരു കൺസെപ്റ് വാഹനമാണ് ഇതു. SUV ശ്രേണിയിലായിക്കും ഈ വാഹനം എത്തുന്നത്. 6. JIMNY : മാരുതിയുടെ ഒരു SUV വാഹനമാണ് ജിംനി. ഓഫ് റോഡ് ഡ്രൈവിങ്ങിനു അനിയോജ്യമായ ഈ വാഹനം മാരുതിയുടെ ജിപ്‌സിയുടെ അതെ പ്ലാറ്റുഫോമിലായിരിക്കും എത്തുക. മറ്റുള്ള പല രാജ്യങ്ങളിലും ഈ വാഹനം എത്തിയെങ്കിലും ഇന്ത്യയിൽ സെപ്റ്റംബർ 15 നായിരിക്കും JIMNY യുടെ ലോഞ്ചിങ് കമ്പനി നടത്തുന്നത്. 7. NEXT GEN 800 : മാരുതിയുടെ ആദ്യത്തെ വാഹനമാണ് മാരുതി 800. 2014 ൽ ഈ മോഡലിന്റെ ഉത്പാദനം കമ്പനി നിർത്തിയിരുന്നു. ഇപ്പോൾ 800 ന്റെ പുതിയ മോഡൽ വരുന്നു എന്ന വാർത്തകൾ ആണ് വാഹനലോകത്തു നിന്നും അറിയുന്നത്. വീഡിയോ കാണാം.

Leave a Reply