ടാറ്റ അൾട്രോസിനെ തോൽപ്പിക്കുമോ ഫോർഡ് ഫ്രീസ്റ്റയിൽ ?

വാഹനലോകത്തെ രണ്ടു മികച്ച കാറുകളുടെ താരതമ്യമാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനായി ഇവിടെ തിരഞ്ഞെടുത്തിരിക്കുന്ന വാഹനങ്ങൾ ഒന്ന് TATA ALTROZ ഉം മറ്റൊന്ന് FORD FREESTYLE ലുമാണ്. ഇതു രണ്ടും തിരഞ്ഞെടുക്കുന്നതിനുള്ള കാരണം ഈ വാഹനങ്ങൾ രണ്ടും 3 സിലിണ്ടർ എൻജിൻ വരുന്നവയാണ്. അതുപോലെ തന്നെ ഓരോ വില നിലവാരത്തിലുമുള്ള രണ്ടു കാറുകളാണിവ. കൂടാതെ താരതമ്യത്തിനായി എടുത്തിരിക്കുന്ന രണ്ടു കാറുകളുടെയും പെട്രോൾ മോഡലുകളെയുമാണ്.

ഇനി താരതമ്യത്തിലേക്ക് വരാം. ഇരു വാഹനങ്ങളും എടുത്തു നോക്കുമ്പോൾ FORD FREESTYLE നേക്കാൾ കൂടുതൽ എൻജിൻ നോയിസ്‌ TATA ALTROZ ൽ കൂടുതലാണ്. സ്റ്റാർട്ട് ചെയ്‌തു വാഹനത്തിനു ഉള്ളിലിരിക്കുമ്പോൾ FREESTYLE ലിൽ നിന്നും വളരെ ചെറിയ തരത്തിലുള്ള ശബ്‌ദം മാത്രമാണ് പാസഞ്ചർ ക്യാബിനിലേക്ക് എത്തുന്നുള്ളു. എന്നാൽ ALTROZ ലേക്ക് വരുമ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്‌തു ഉള്ളിൽ ഇരിക്കുമ്പോൾ FREESTYLE നെ അപേക്ഷിച്ചു കൂടുതൽ ശബ്‌ദം ഉള്ളിലേക്ക് എത്തുന്നു.

ഇരു വാഹനങ്ങളും ഓടിചു നോക്കുമ്പോൾ FREESTYLE നേക്കാൾ വൈബ്രേഷൻ ALTROZ നു കൂടുതലാണ് എന്ന് വേണം പറയാൻ. സാധാരണ ഗതിയിൽ 3 സിലിണ്ടർ വാഹനങ്ങളിൽ ഇതു പതിവാണ് എങ്കിലും ഈ കാര്യത്തിൽ FREESTYLE മികച്ചു നിൽക്കുന്നു. ക്വാളിറ്റിയിൽ രണ്ടു വാഹനങ്ങളും ഒരു പോലെ ഗുണനിലവാരം നൽകുന്നുണ്ട്. ഇനി എൻജിന്റെ കാര്യമെടുക്കുകയാണെങ്കിൽ TATA ALTROZ ൽ വരുന്നത് 1199 cc എൻജിനാണ്. 84.82 BHP പവറാണ് ഇതിൽ നിന്നും ലഭിക്കുന്നത് അതുപോലെ 113Nm ടോർക്കും ലഭിക്കുന്നു.

ഇനി FORD FREESTYLE ന്റെ എൻജിൻ നോക്കുകയാണെങ്കിൽ 1.2 litre 3 സിലിണ്ടർ എൻജിനാണ്. ഇതിൽ നിന്നും 94.68 bhp പവർ 6500 rpm ലും, 119 nm ടോർക് 4250 rpm ലും ലഭിക്കുന്നു. അതായതു എൻജിൻ താരതമ്യം ചെയ്യുമ്പോൾ TATA ALTROZ നേക്കാൾ മുന്നിലായി FORD FREESTYLE നിൽക്കുന്നു. ഇനി വാഹനത്തിന്റെ രൂപ ശൈലി നോക്കുകയാണെങ്കിൽ TATA ALTROZ മികച്ചു നിൽക്കുന്നു. പുത്തൻ ജനറേഷനിൽ ഉള്ള രൂപ ശൈലിയിൽ ടാറ്റ ALTROZ നെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ FREESTYLE നമ്മൾ മുൻപ് കണ്ടു പരിചിതമുള്ള ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഈ രണ്ടു വാഹനങ്ങളുടെയും ബ്രാൻഡ് വാല്യൂ നോക്കുകയാണ് എങ്കിൽ ഇവ രണ്ടും ഇപ്പോൾ ലോകോത്തര നിലവാരത്തിൽ ഉള്ള കമ്പനികൾ തന്നെയാണ്. അമേരിക്കൻ കമ്പനിയായ ഫോർഡിനൊപ്പം തന്നെ നിൽക്കുവാനുള്ള ബ്രാൻഡ് വാല്യൂ ഇപ്പോൾ ടാറ്റക്ക് ഇന്ത്യയിലുണ്ട്. എന്നിരുന്നാലും ഈ വാഹനങ്ങളിൽ റീസയില് വാല്യൂ ഇനി ടാറ്റക്ക് കൂടി വരുവാനാണ് കൂടുതൽ സാധ്യത. വിശദമായി അറിയാൻ വിഡിയോ കാണാം.

Leave a Reply