ഹോണ്ട ഹൈനെസ് റോയൽ എൻഫീൽഡിനെ തകർക്കുമോ ?

റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ മാർക്കറ്റിൽ കണ്ണുവെച്ചു ഹോണ്ട ലോഞ്ചു ചെയ്‌ത വാഹനമാണ് ഹൈനെസ് സി ബി 350. ഹൈനെസ് സി ബി 350 ക്കു റോയൽ എൻഫീൽഡിന്റെ കസ്റ്റമറിനെ ആകർഷിക്കാൻ സാധിക്കുമോ. ഇതിനെക്കുറിച്ചുള്ള ഒരു വിശദീകരണമാണ്‌ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ റൈഡേഴ്‌സ് ആണ് സി ബി 350 എന്ന ഒരു ബൈക്കിനെ ഡെവലപ്പ് ചെയ്യാൻ പ്രജോതനമേകിയത് എന്നാണ് ഈ ബൈക്കിന്റെ പ്രൊജക്റ്റ് ലീഡർ അഭിപ്രായപ്പെടുന്നത്. അതായത് റോയൽ എൻഫീൽഡിന്റെ പോപ്പുലാരിറ്റിയാണ് ഇവർക്ക് പ്രചോദനമേകിയത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടുന്നത്.

ഇപ്പോൾ വിപണിയിൽ എത്തുന്ന റോയൽ എൻഫീൽഡ് ബൈക്കുകളെ അനുകരിച്ചാണ്‌ ഹൈനസിന്റെ ഡിസൈൻ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ഒർജിനൽ ഹോണ്ടാ സി ബി 350 നിരത്തുകളിൽ ഇറങ്ങുന്നത് 1968 വർഷത്തിലാണ്. എന്നാൽ അന്നത് 325 സി സി 180 ഡിഗ്രി പാരലൽ ട്വിൻ ആയിരുന്നു. കൂടാതെ റിലയബിൾ എൻജിൻ കൊണ്ട് വളരെ വിജയം കൈവരിക്കാൻ സാധിച്ച ഒരു മോഡൽ ആയിരുന്നു ഇത്. അഞ്ചു വർഷങ്ങൾ കൊണ്ട് രണ്ടരലക്ഷം സി ബി 350 യാണ് ലോകം മുഴുവൻ വിറ്റഴിച്ചതു.

അന്ന് റോയൽ എൻഫീൽഡ് ഉൾപ്പടെയുള്ള ബ്രിട്ടീഷ് ബ്രാൻഡുകളെ മുക്കിയത് ഇത്തരത്തിലുള്ള ജാപ്പനീസ് ബ്രാൻഡ് ബൈക്കുകൾ ആയിരുന്നു എന്ന ചരിത്രം നമുക്ക് റോയൽ എൻഫീൽഡിന്റെ ഹിസ്റ്ററിയിൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ അന്നത്തെപ്പോലെ ഇന്നത്തെ റോയൽ എൻഫീൽഡിന്റെ മറിച്ചിടാൻ ഹോണ്ടക്ക് സാധിക്കുമോ. ഇന്നത്തെ സി ബി 350 അനേകം ഓഫറുകൾ നൽകുന്നു. ലുക്ക് എന്ന് പറയുന്നത് ഓൾഡ് മോഡൽ സി ബി യുടേത് പോലെയുള്ള ലുക്ക് തന്നെയാണ്. ഹൈനസ് റോയൽ എൻഫീൽഡിന്റെ മറികടക്കാനുള്ള സാധ്യതയെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

അല്ലോയ്‌സും എൽ ഇ ഡി ലൈറ്റുമാണ് പുതുതായി ട്രെന്റി ലുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹെഡ് ലൈറ്റ് പോലെ ടൈൽ ലാമ്പും സൈഡ് ഇൻഡിക്കേറ്ററും എൽ ഇ ഡി തന്നെയാണ്. എൻജിൻ 350 സി സി ആണെങ്കിലും 500 സി സി യിൽ കൂടുതൽ തോന്നിക്കും. പഴയകാല എഞ്ചിനുകളുടെ രീതിയിൽ വെർട്ടിക്കൽ ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ബൈക്കിനെ കൂടുതൽ ആകർഷണീയമാക്കുന്ന കളർ കോമ്പിനേഷനുകളാണ് നൽകിയിരിക്കുന്നത്.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വിശേഷങ്ങൾക്കും, വാർത്തകൾക്കും ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply