റേസിംഗ് ബൈക്കുകൾക്കും, റേസിംഗ് കാറുകൾക്കും എന്തുകൊണ്ടാണ് ഗ്രൂവ് ( tread ) ഇല്ലാത്ത മൊട്ട ടയറുകൾ ഉപയോഗിക്കുന്നത്.

പലരുടെയും സംശയമാണ് എന്തുകൊണ്ടാണ് റേസിംഗ് ബൈക്കുകൾക്കും, റേസിംഗ് കാറുകൾക്കും ഗ്രൂവ് ( tread ) ഇല്ലാത്ത മൊട്ട ടയറുകൾ ഉപയോഗിക്കുന്നത് എന്ന്. പലരും കരുതിയിരിക്കുന്നത് ടയറിൽ ഗ്രൂവ് ഇട്ടിരിക്കുന്നത് റോഡിൽ കൂടുതൽ പിടുത്തം കിട്ടുവാനാണ് എന്നാണ്. എന്നാൽ അതിനാണോ ടയറിൽ ഗ്രൂ ഇടുന്നതു എന്ന് ഒന്ന് നമുക്കൊന്നു പരിശോധിക്കാം. സാധന ഗതിയിൽ വാഹനം ഓടിക്കുമ്പോൾ റോഡിൽ വെള്ളമുള്ളപ്പോൾ ടയർ സ്കിഡ് ആവാതിരിക്കാൻ വേണ്ടി ടയറിനു റോഡുമായി നല്ല പിടുത്തം കിട്ടുന്നതിനാണ് ടയറിലെ ഗ്രൂവുകൾ ഉപയോഗിക്കുന്നത്. ടയറിലുള്ള ഈ ഗ്രൂവിലൂടെ വെള്ളം കയറി ടയറും റോഡുമായി കൂടുതൽ പിടുത്തം കിട്ടുന്നു.

എന്നാൽ ടയറുകളിൽ ഈ ടയർ മാർക്ക് ഇല്ലെങ്കിൽ ടയറും റോഡും തമ്മിൽ ഉള്ള പിടുത്തം കിട്ടാതെ വാഹനം തെന്നി പോകും. അതിനാൽ തന്നെ ഗ്രൂവ് ഇല്ലാത്ത ടയറുമായി നമ്മുടെ കേരളം പോലെ കൂടുതൽ മഴ പെയ്യുന്ന സ്ഥലത്തുകൂടി വാഹനം ഓടിച്ചാൽ എപ്പോ സ്കിഡ് ആയി എന്ന് ആലോചിച്ചാൽ മതി. എന്നാൽ ടയറുകൾക്ക് റോഡുമായി കൂടുതൽ പിടുത്തം കിട്ടുവാൻ ഗ്രൂവിന്റെ ആവശ്യം ഇല്ല എന്നതാണ് വാസ്തവം. നനഞ്ഞു കിടക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഇതിന്റെ ആവശ്യമുള്ളു എന്ന് അർദ്ധം. ടയറിൽ ഗ്രൂവ് ഉണ്ടെങ്കിൽ ഗ്രൂവ് ഉള്ള ഭാഗം റോഡുമായി സ്പർശിക്കുന്നില്ല. അതിനാൽ തന്നെ നമ്മൾ വാഹങ്ങളിൽ ഉപയോഗിക്കുന്ന ഗ്രൂവ് ഉള്ള ടയറിനു റോഡുമായുള്ള പിടുത്തം അൽപ്പം കുറവാണ്. പക്ഷെ മഴ ഉള്ളപ്പോൾ പിടുത്തം ആവശ്യത്തിന് പിടുത്തം കിട്ടുകയും ചെയ്യുന്നു.

എന്നാൽ മൊട്ട ടയറുകൾക്കു (Slicks) ഗ്രൂവ് ഇല്ലാത്തതിനാൽ റോഡുമായി കൂടുതൽ സ്പർശിക്കുകയും, അതുകാരണമായി റോഡുമായി കൂടുതൽ പിടുത്തം കിട്ടുകയും ഇത് വാഹനം ഓടിക്കുമ്പോഴും വാഹനത്തിന്റെ സ്പീഡ് കൂട്ടുമ്പോഴും അതുപോലെ ബ്രെക്ക് പിടിക്കുമ്പോഴും റോഡുമായി കൂട്ടുതൽ പിടുത്തം കിട്ടുകയും അത് നല്ല പെർഫോമനസ് ഉണ്ടാക്കുവാൻ സഹായിക്കുന്നു.ഇതുമൂലമുണ്ടാകുന്ന ആകെ പ്രശ്‌നം മഴയത്തു റോഡ് നനഞ്ഞു കുടക്കുമ്പോഴും പൊടി പിടിച്ച റോഡിലൂടെയും ഓടിച്ചാൽ സ്കിഡ് ആവും എന്നതാണ്. റൈസിംഗ്‌കൾ നടത്തുന്നത് മഴ ഇല്ലാത്ത സമയത്താണ് അതുകൊണ്ടാണ് റൈസിംഗ് വാഹനങ്ങളിൽ മഴ ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത ഉണ്ടാക്കുന്ന മൊട്ട ടയറുകൾ റേസിംഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്

Leave a Reply