കാറിൻറെ സസ്‌പെൻഷൻ കംപ്ലൈന്റ് ആയോ. റിപ്പയർ ചെയ്യും മുൻപ് ഇതൊന്നു കാണ്ടിരിക്കു.

നമ്മുടെയെല്ലാം കാറുകളിൽ സാധാരണയായി ഉണ്ടാകാറുള്ള ഒരു പ്രേശ്നമാണ് കുലുക്കമുള്ള റോഡിലോടെ പോകുമ്പോൾ മുന്നിൽ നിന്നും വലിയ രീതിയിൽ അടിക്കുന്ന ശബ്‌ദം കേൾക്കുന്നത്. ഷോക്അബ്സോർബറിൽ ഉണ്ടാകുന്ന പ്രശ്‌നം കൊണ്ടാണ് ഈ ശബ്‌ദം ഉണ്ടാകുന്നത്. നിങ്ങളുടെ വാഹനത്തിലോ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്നവരുടെ വാഹനത്തിലെ ചിലപ്പോൾ ഈ പ്രശ്‌നം ഉണ്ടായിരിക്കാം.

നിങ്ങൾ ഈ പ്രശനം പരിഹരിക്കുന്നതിനായി ഷോറൂമുകളിൽ പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കു. കാറുകളുടെ ഷോക്അബ്സോർബരിന്റെ മുകൾഭാഗം അപ്രോനിലും താഴ്ഭാഗം വീൽ ഹുബ്ബിലും ആണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഷോക്അബ്സോർബറിന്റെ മുകൾ ഭാഗത്തുള്ള മൗണ്ടിങ് കറങ്ങാവുന്ന തരത്തിലാണ് ഉള്ളത്. വീൽ തിരിക്കുന്നതിനൊപ്പം ഷോക്കും തിരിയും. മോൾഡിങ് കാറിന്റെ അപ്രോനിൽ ഫിറ്റ് ചെയ്തിരിക്കും.

ഈ മോൾഡിങ്ങിൽ ഉള്ള ബെയറിങ്ങിനു കംപ്ലൈന്റ് വരുകയാണെങ്കിൽ സ്റ്റിയറിംഗ് ടൈറ്റ് ആകും. അതുപോലെ തന്നെ ശബ്‌ദങ്ങൾ ഉണ്ടാവുകയും ചെയ്യും. പിന്നെ വരുന്ന കംപ്ലൈന്റ് ഷോക്അബ്സോർബറിൽ ചെളി കയറി ഇതിലെ ഓയിൽ ലീക് ആയി ഓയിൽ പുറത്തേക്ക് ഒലിച്ചു പോയി ഉണ്ടാകുന്നതാണു. ഇങ്ങനെ കംപ്ലൈന്റ് ആയ ഷോക്അബ്സോർബർ ഉള്ള കാർ വീണ്ടും ഓടുകയാണെങ്കിൽ അതിലെ കോയിൽ സ്പ്രിങ് ഒടിഞ്ഞു പോകും.

എങ്ങനെ വന്ന ഷോക്അബ്സോർബർ മുഴുവനായും മാറ്റി പുതിയത് വെക്കേണ്ടി വരും. പലപ്പോഴും ഷോക്അബ്സോർബറിൽ കോപ്ലെയ്ന്റ് വരുന്നത് അതിന്റെ മോൾഡിങിലോ സ്റ്റഡിലോ ആയിരിക്കും. ഈ പ്രശ്നത്തിന് ഷോക്അബ്സോർബർ മുഴുവനായും മാറേണ്ടതില്ലേ പകരം ഈ രണ്ടു ഭാഗങ്ങൾ മാത്രം മാറിയാൽ മതിയാകും. ഷോക്അബ്സോർബറിനെ കുറിച്ചും ഇതിൽ വരുന്ന കംപ്ലയിന്റുകളെ കുറിച്ചും വിശദമായി ചുവടെയുള്ള വിഡിയോയിൽ കണ്ടു മനസിലാക്കാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply