കൊല്ലം ദേശിയ പാതയിൽ ഫോക്‌സ് വാഗൻ പോളോ അപകടത്തിൽ പെട്ടപ്പോൾ.

ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷാ പിഴവുകളെ പറ്റി വലിയ ചർച്ചകൾ ഉണ്ടാകാറുണ്ട്. പല വാഹനങ്ങളും വേണ്ടത്ര സുരക്ഷാ ഉറപ്പുവരുതിന്നില്ല എന്നാണ് കൂടുതൽ ആളുകളുടെയും പരാതി. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന കുറച്ചു വാഹനങ്ങൾ ഉണ്ട്. ഏതു കാര്യത്തിൽ വിട്ടുവീഴ്ച വരുത്താമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ കണിശത കാണിക്കുന്ന വാഹന നിർമാതാക്കളിൽ ഒന്നാണ് ഫോക്സ് വാഗൺ. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ഫോക്സ് വാഗൺ പോളോ ഒരു അപകടത്തിൽ പെട്ട സംഭവമാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിൽ ദേശിയ പാതയിലാണ് അപകടം ഉണ്ടായത്. വേഗത്തിൽ വന്ന കാർ ബൈക്കിനെ വെട്ടിച്ചു തിരിയവേ നിയന്ത്രണം വിട്ടു റോഡിന്റെ വശങ്ങളിൽ ഉള്ള ബാരിക്കേടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡിൽ ഇടിച്ച കാര് മറിയുകയും 50 മീറ്റർ ദൂരം വരെ വാഹനം പോകുകയും നീങ്ങി പോകുകയുണ്ടായി. അപകട സമയം വാഹനത്തിൽ 4 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇത്രയും വലിയ ഒരു അപകടം ഉണ്ടായിട്ടും വാഹനത്തിലെ യാത്രക്കാരെ നിസാര പരുക്കുകൾ ഓടെ സംരക്ഷിക്കുവാൻ വാഹനത്തിനായി. ഇതിൽ നിന്നും ഫോക്സ്‌വാഗൺ പോളോ എന്ന വാഹനത്തിന്റെ സുരക്ഷാ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേടിന്റെ കമ്പി ഇളകി തെറിച്ച അവസ്ഥയിലാണ്. ഇതു അപകടത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് വ്യക്തമാക്കുന്നു.

ഇടിച്ചു മറിഞ്ഞ കാർ പല തവണ കരണം മറിഞ്ഞിട്ടുണ്ട്. വാഹനം പൂർണമായും നശിച്ച അവസ്ഥയിലാണ്. ഇടിയുടെ ആഘാതത്തെ പാസഞ്ചർ ക്യാബിനിൽ എത്തിക്കാതെ തടയാൻ കഴിഞ്ഞതിലാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപെടാൻ കരണമായാണത്. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ് വാഗന്റെ എൻട്രി ലെവൽ വാഹനമായാണ് പോളോ നിരത്തുകളിൽ ഇറങ്ങുന്നത്. 2019 നടത്തിയ ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് ഓട് കൂടെയാണ് ഈ വാഹനം പാസായത്. അപകട സ്ഥലത്തു നിന്നും പകർത്തിയ വീഡിയോ കാണാം.

ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക്‌ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply