ടാറ്റ ഹാരിയർ അപകടത്തിൽ പെട്ടപ്പോൾ. വൈറൽ ആയി യുവാവിന്റെ കുറിപ്പ്.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന ഒന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു വാഹനം അപകടത്തിന്റെ ദൃശ്യവും അതിനോടൊപ്പം ഒരു യുവാവ് എഴുതിയ കുറിപ്പും. അദ്ദേഹം കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ നെക്‌സോൺ അപകടത്തിൽ പെടുകയും.

അപകടത്തിന്റെ ആഘാതത്തിൽ വാഹനം തലകീഴായി മറിയുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ചിത്രങ്ങൾക്കൊപ്പം ഇങ്ങനെ ഒരു കുറിപ്പും പോസ്റ്റിൽ ഉൾപ്പെടുന്നു. “ഈ പുതുവർഷ രാവ് എന്റെ വീട് കണ്ണീരിൽ മുങ്ങേണ്ടത് ആയിരുന്നു.. ദൈവം അത്ഭുതകരമായി കാത്തു സൂക്ഷിച്ചു.. ഞങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും തലകീഴായി മറിയുകയും ചെയ്തു ആർക്കും ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിച്ച ദൈവത്തിനു നന്ദി… NB ടാറ്റയുടെ വാഹനത്തിന്റെ ക്വാളിറ്റി എടുത്തു പറയേണ്ട ഒന്നാണ് വേറെ വണ്ടി ആയിരുന്നെങ്കിൽ ഇത് എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.”


നിലവിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന വാഹനങ്ങളുടെ സുരക്ഷ പലപ്പോഴും വിവാദ സംവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അപകടങ്ങളിൽ വാഹനങ്ങൾ എത്രത്തോളം സുരക്ഷാ യാത്രക്കാർക്ക് നൽകുന്നു എന്നത് വളരെ പ്രധാന്യമുള്ള ഒരു കാര്യമാണ്. ടാറ്റയുടെ വാഹനങ്ങൾ അപകടത്തിൽ പെട്ട വാർത്തകൾ ഇതിനു മുൻപും ചർച്ചകൾക്ക് ഇടയായിട്ടുണ്ട്. ഗ്ലോബൽ ncap നടത്തിയ ക്രാഷ് ടെസ്റ്റിൽ നെക്‌സോണിനു 5 സ്റ്റാർ റേറ്റിങ് ആണ് ലഭിച്ചത്.

Leave a Reply