150 കിലോമീറ്റർ ശ്രേണി, ടാറ്റ എയ്‌സിനെ ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്തപ്പോൾ; വീഡിയോ കാണാം.

വാഹനരംഗത്തിന്റെ ഇനിയങ്ങോട്ടുള്ള ഭാവി ഇലക്ട്രിക്ക് വാഹനങ്ങൾ ആണെന്നുള്ള വസ്‌തുത മുന്നിൽ കണ്ടുകൊണ്ട് തന്നെ നിരവധി വാഹനങ്ങൾ ഇന്ന് വിപണിയിൽ എത്തുന്നുണ്ട്. കാറുകൾ മുതൽ പൊതുഗതാഗത വിനിമയത്തിന് വരെ വരെ ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കൊമേഴ്ഷ്യൽ വാഹന വിഭാഗത്തെ വൈദ്യുത മൊബിലിറ്റിയിലേക്ക് മാറ്റേണ്ടതുണ്ട്.

വാഹനരംഗം ഇങ്ങനെ ഇലെക്ട്രിക്കലിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന പ്രധാന ആശങ്ക നിലവിൽ ഉപയോഗിച്ച് പോകുന്ന ഡീസൽ പെട്രോൾ വാഹനങ്ങളെക്കുറിച്ചാണ്. വളരെ അടുത്ത് തന്നെ പൂർണമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിയുമ്പോൾ ഈ പഴയ വാഹനങ്ങൾ ഉപയോഗശൂന്യമാകുമോ എന്ന് ആശങ്കപ്പെടുന്നവർ ഏറെയാണ്.


ഇവിടെയാണ് ടാറ്റയുടെ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ എയ്‌സിൽ ഇന്റേണൽ കംബ്യൂഷൻ എഞ്ചിന് പകരം ഇലക്ട്രിക് പവർട്രെയിൻ ഘടിപ്പിച്ച് ശ്രദ്ധനേടുന്നത്. നോർത്‌വേ മോട്ടോർസ്പോർട്ട് എന്ന പ്രോഡക്റ്റ് റിസേർച് ഡെവലെപ്മെന്റ് കമ്പനിയാണ് ഇങ്ങനെ ഒരു വാഹനത്തിനെ പരിവർത്തനം ചെയ്‌തിരിക്കുന്നത്‌. 18 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ പവർ സോഴ്‌സ്. വീഡിയോ കാണാം.

Leave a Reply