ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം.

വാഹനം ഓടിക്കുന്ന എല്ലാ കൂട്ടുകാരും നിർബന്ധമായും അറിഞ്ഞിക്കേണ്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ബ്രേക്ക് നഷ്ട്ടപെട്ടാൽ എങ്ങനെ വാഹനം സുരക്ഷിതമായി നിർത്താം എന്നാണ് ഈ പോസ്റ്റിലൂടെ വിവരിക്കുന്നത്. ഒരു വാഹനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപെട്ട ഒരു ഘടകമാണ് ബ്രേക്ക് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. എത്രയൊക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വാഹനങ്ങൾ ഇറക്കിയാലും വാഹനത്തിന്റെ എല്ലാ ഘടകങ്ങളും യാതൊരു വിധ കംപ്ലൈന്റ്‌കളും കൂടാതെ ഉണ്ടാകും എന്ന് ആർക്കും ഉറപ്പു പറയാനാവില്ല.

ഇപ്പോൾ എല്ലാ വാഹനങ്ങളിലും ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത് ഈ സിസ്റ്റത്തിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ വാഹനത്തിന്റെ ബ്രേക്കിങ് ക്ഷമത പൂർണമായും നഷ്ട്ടപെടും. ഏതു സംഭവിക്കിന്നത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ആണെങ്കിൽ അത് വലിയ തരത്തിലുള്ള അപാകത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും. ഈ ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇനി പറയുന്നത്.

വാഹനത്തിന്റെ ബ്രേക്കിങ് നഷ്ട്ടമായ എന്ന് മനസ്സിലായാൽ വാഹനത്തിന്റെ ഉടൻ തന്നെ ആക്‌സിലേറ്ററിൽ നിന്നും കാല് എടുക്കുക. ശേഷം വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് പകുതിയോളം മാത്രം വലിക്കുക ഒപ്പം ക്ലച്ച് അമർത്തിയ ശേഷം ഓടിക്കൊണ്ടിരിക്കുന്ന ഗിയറിൽ നിന്നും കുറഞ്ഞ ഗിയറിലേക്ക് മാറ്റുക. അഞ്ചാമത്തെ ഗിയറിലാണ് വാഹനം ഓടുന്നതെങ്കിൽ നാലാമത്തെ ഗിയറിലേക്ക് മാറ്റുക. ഈ അവസരത്തിൽ വാഹനത്തിന്റെ വേഗം അൽപ്പം കുറയും. ഉടൻ തന്നെ നാലിൽ നിന്നും മൂന്നിലേക്കും മൂന്നിൽ നിന്നും സെക്കന്റ് ഗിയറിലേക്കും മാറ്റുക.

അപ്പോഴേക്കും വാഹനത്തിന്റെ വേഗം നല്ലരീതിയിൽ തന്നെ കുറയുന്നതായിരിക്കും. ഇനി ഗിയർ ഫസ്റ്റിലേക്ക് മാറ്റി ഹാൻഡ് ബ്രേക്ക് പൂർണമായും ഇടാവുന്നതാണ്. ഇത്രയും കാര്യങ്ങൾ വളരെ വേഗം തന്നെ ചെയ്യുകയാണെങ്കിൽ 10 മുതൽ 15 സെക്കന്റ് കൊണ്ട് തന്നെ നിർത്താവുന്നതാണ്. ഒഴിഞ്ഞ ഗ്രൗണ്ടിലോ മറ്റോ ഇങ്ങനെ വാഹനം നിർത്തു ഒന്ന് പരീക്ഷിച്ചു നോക്കി പഠിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. കാരണം ഇതുപോലൊരു ചിലപ്പോൾ അനുഭവം ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ അത് ഉപകാരമാകും.


വളരെ ഇൻഫോര്മാറ്റിവ് ആയ ഈ പോസ്റ്റ് ഷെയർ ചെയ്‌തു വാഹനം ഓടിക്കുന്ന എല്ലാ കൂട്ടുകാരിലേക്കും എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക്‌ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply