ലോകത്തിലെ ഏറ്റവും വലിയ ക്രാഷ് ടെസ്റ്റ് നടത്തി വോൾവോ; 98 അടി ഉയരത്തിൽ നിന്ന് ഇട്ടത് 10 കാറുകൾ: വിഡിയോ കാണാം.

യാത്രികർക്ക് നൽകുന്ന സുരക്ഷിതത്തിൽ ഒരു വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറാകാത്ത ഒരു വാഹന നിർമാതാക്കൾ ആണ് വോൾവോ. അതിനാൽ തന്നെ ഏറ്റവും കൂടുതൽ സുരക്ഷാ ഉറപ്പുവരുത്തുന്ന വാഹന നിർമാതാക്കൾ എന്ന ബഹുമതിയും വോൾവോയ്ക്ക് ലഭിക്കുന്നുണ്ട്. എല്ലാ വാഹന നിർമാതാക്കളും അവരുടെ വാഹനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ക്രാഷ് ടെസ്റ്റ് വിധേയമാക്കേണ്ടതുണ്ട്.

അതിന്റെ ഭാഗമായി തന്നെ വാഹനം വിപണിയിൽ എത്തിക്കുന്നതിന്റെ മുന്നോടിയായി വാഹനത്തിനെ നിശ്ചിത വേഗത്തിൽ ഇടിപ്പിച്ചു അതിന്റെ ഗുണമേന്മ വിലയിരുത്താറുണ്ട്. ഏതൊരു വാഹനം വിപണിയിൽ ഇറങ്ങണമെങ്കിലും ഈ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ വോൾവോ ഈ ടെസ്റ്റിൽ നിന്നും കുറച്ചുകൂടെ മുന്നിലേക്ക് പോയിരിക്കുകയാണ്.

തങ്ങളുടെ വാഹനത്തിന്റെ സുരക്ഷിതത്വം ഉപഭോക്താക്കൾക്ക് മനസ്സിലാക്കുന്നതിനായി. 98 അടി ഉയരത്തിൽ നിന്നും വാഹനത്തെ താഴേക്ക് ഇട്ട് ടെസ്റ്റ് നടത്തിയിരിക്കുകാണ്. വോൾവോയുടെ 10 എസ്‌യുവി കാറുകൾ ആണ് ടെസ്റ്റിന് വിധേയമാക്കിയത്. ക്രെയിന്‍ ഉപയോഗിച്ച് 98 അടി ഉയരത്തില്‍ കാറുകള്‍ തൂക്കിയിട്ട ശേഷം താഴേക്കു ഇട്ടുകൊണ്ടാണ് ടെസ്റ്റ് നടത്തിയത്.

ഇതിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ തരംഗം ആകുകയും ചെയ്‌തു. വാഹനത്തിന്റെ സുരക്ഷ പരിശോധിക്കുക എന്ന ഉദ്ദേശം മാത്രമല്ല വോൾവോ ഇതിലൊടെ കാണുന്നത്. ഇത്തരമൊരു വലിയ അപകടത്തിൽ പെടുന്ന വാഹനത്തിൽ ഉള്ളവരെ എങ്ങനെ രക്ഷിക്കാം എന്നുമുള്ള ഒരു ട്രെയിനിങ്ങും ആണ് വോൾവോ ഇതിലൂടെ നടത്തുന്നത്. വോൾവോയുടെ ക്രാഷ് ടെസ്റ്റ് വിഡിയോ കാണാം.

Leave a Reply