പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ കുരുക്ക് മുറുകും

പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ കർശന നടപടികൾ ഉണ്ടാകും. പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. അതേസമയം ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി.) ഭോപാല്‍ മേഖലാ ബെഞ്ച് പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നും രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാണമെന്നും ഉള്ള ഒരു ഉത്തരവ് കൊണ്ട് വന്നിരുന്നു.

ഇതു പാലിക്കാത്തിടത്തോളം സംസ്‌ഥാന സർക്കാർ 25 കോടി രൂപ കെട്ടിവെക്കാനു ഈ ഉത്തരവിൽ ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ സുപ്രീംകോടതിയിൽ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായതു. പുതിയ സുപ്രീം കോടതി വിധി അനുസരിച്ചു പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാക്കും തുടർന്ന് പുക സര്‍ട്ടിഫിക്കറ്റ് പിന്നീട് നേടിയാല്‍ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം.

ഇതുനു പുറമെ മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കല്‍, 10,000 രൂപവരെ പിഴ, മൂന്നുമാസംവരെ തടവ്, ആറുമാസംവരെ തടവും 10,000 രൂപ പിഴയും എന്നിങ്ങനെയുള്ള ശിക്ഷകളാണ് നിയമത്തിൽ. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിധി വ്യക്തമാക്കിയത്. എന്നാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കാൻ ആകില്ല എന്ന് സുപ്രീം കോടതി അറിയിച്ചു.

ഈ ഉത്തരവ് പാലിക്കും വരെ സംസ്ഥാന സര്‍ക്കാര്‍ തുക കെട്ടിവെക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന് (എന്‍.ജി.ടി.) പറയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്തുതന്നെ ആയാലും വാഹനം ഉപയോഗിക്കുന്നവരെ സംബന്ധിച്ചടുത്തോളം ഈ വിധി വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ്. നിലവിൽ പുതിയ വാഹനങ്ങൾക്ക് 1 വര്ഷം വരെയും. 1 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് 6 മാസം വരെയുമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി ഉള്ളത്.

ഇരുചക്ര വാഹനങ്ങൾക്ക് കാറുകൾക്കും ഒരുപോലെ ഇതു ബാധകമാണ്. ഇനി മുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് മറക്കാതെ തന്നെ വാഹനങ്ങളിൽ എടുത്തു വെക്കാൻ എല്ലാവരും ശ്രെദ്ധിക്കുക. വലിയ ഒരു പിഴയിൽ നിന്നും നിയമ നടപടിയിൽ നിന്നും രക്ഷപ്പെടാം. ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്യൂ. വാഹനസംബന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply