വാഹനങ്ങളുടെ നമ്പർ പ്ലെയ്റ്റുകൾ അടിമുടി മാറുന്നു, ഇനി മുതൽ അതീവ സുരക്ഷാ നമ്പർ പ്ലെയ്റ്റുകൾ

വാഹനം ഉപയോഗിക്കുന്ന എല്ലാ കൂട്ടുകാരും നിർബന്ധമായും അറിഞ്ഞിക്കേണ്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് അനുസരിച്ചു. വാഹങ്ങളുടെ നമ്പർ പ്ലെയ്റ്റുകൾ ഇനി മുതൽ അതീവ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നവ മാത്രമേ ഉപയോഗിക്കുവാനാകു.
സാധാരണയായി വാഹനങ്ങളിൽ എല്ലാം ഘടിപ്പിക്കുന്നത് മെറ്റലിലുള്ള പ്ലൈറ്റിൽ സ്റ്റിക്കർ കൊണ്ടുള്ള അക്കങ്ങൾ ആണ്.

ഇവയ്ക്ക് പകരം ഇനിമുതൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലെയ്റ്റുകൾ നിർബന്ധമാക്കി. 2019 ഏപ്രിൽ 1 മുതൽ പുതിയ വാഹങ്ങളിൽ അതീവ സുരക്ഷ നമ്പർ പ്ലെയ്റ്റുകൾ സ്ഥാപിക്കണം എന്ന് കേന്ദ്ര ഉത്തരവ് ഉണ്ടായിരുന്നു. നിലവിൽ ഇപ്പോൾ പുതുതായി ഇറങ്ങുന്ന വാഹനങ്ങളിലാണ് ഈ നമ്പർ പ്ലെയ്റ്റുകൾ നിര്ബന്ധമാക്കിയിരിക്കുന്നതു. വാഹനം നൽകുന്ന ഡീലർഷിപ്പിനാണ് നിലവിൽ ഇതിന്റെ ഉത്തരവാദിത്യം. അതിനായി വാഹനം വാങ്ങുബോൾ തന്നെ ഇതിനുള്ള ചാർജ് ഈടാക്കുന്നുണ്ട്.

അതിനാൽ തന്നെ ഈ സേവനത്തിനു അധികമായി പണം ഈടാക്കാൻ പാടില്ല. വാഹനത്തിന്റെ തേഡ് റെജിസ്ട്രേഷൻ മാർക്കും ഡീലർമാർ തന്നെ വാഹനത്തിൽ പതിക്കേണ്ടതുണ്ട്. തുടർന്ന് വാഹനത്തിന്റെ ടാറ്റ വാഹൻ എന്ന സോഫ്ട്‍വെയറിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ വാഹനം RTO യിൽ രെജിസ്റ്റർ ചെയ്യുതു RC ബുക്ക് പ്രിന്റ് ചെയ്യുവാൻ സാധിക്കുകയുള്ളു. 1 mm കനമുള്ള അലുമിനിയാണ് പ്ലെയ്റ്റുനാലാണ് ഈ നമ്പർ പ്ലെയ്റ്റുകൾക്ക് ഉപയോഗിക്കുന്നത്.

വ്യാജ നമ്പർ പ്ലെയ്റ്റ് ഉണ്ടാക്കാതിരിക്കൻ ക്രോമിയം ബേസ്‌ഡ് ഹോളോഗ്രാം നമ്പർ പ്ലൈറ്റിന്റെ ഇടതുവശത്തായി ഘടിപ്പിക്കും. ഇതിനുള്ളിൽ നീല നിറത്തിലുള്ള അശോകചക്രം പതിപ്പിച്ചിട്ടുണ്ടാകും. ഇതിനു താഴെയായി പത്തു അക്ക ഐഡന്റിഫിക്കേഷന് നമ്പർ ലേസർ ഉപയോഗിച്ച് പ്രിന്റ് ചെയ്‌തിട്ടുണ്ടാകും. ഈ നമ്പർ പ്ലെയ്റ്റുകളുടെ മറ്റൊരു പ്രേത്യകത എന്തെന്നാൽ ഇവ അഴിച്ചു മാറ്റാൻ കഴിയില്ല എന്നതാണ്. അതിനായി ഈ നമ്പർ പ്ലെയ്റ്റുകൾ വാഹനവുമായി സ്‌നാപ് ലോക്ക് ചെയ്‌തുകൊണ്ടാകും പിടിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പുതിയ വാഹങ്ങളിലാണ് ഇവ നിർബന്ധമാക്കിയിരിക്കുന്നതു എങ്കിലും അടുത്ത് തന്നെ എല്ലാ വാഹനങ്ങളിലും ഈ നമ്പർ പ്ലെയ്റ്റുകാൽ നിർബന്ധമാക്കും എന്നാണ് അറിയിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ പുതിയ വാഹങ്ങളിലാണ് ഇവ നിർബന്ധമാക്കിയിരിക്കുന്നതു എങ്കിലും അടുത്ത് തന്നെ എല്ലാ വാഹനങ്ങളിലും ഈ നമ്പർ പ്ലെയ്റ്റുകാൽ നിർബന്ധമാക്കും എന്നാണ് അറിയിക്കുന്നത്.

Leave a Reply