റോഡ് ടാക്‌സും GST യും കുറയ്ക്കണം; ആവശ്യവുമായി വാഹന നിർമാതാക്കൾ.

കോവിഡിനോട് അനുബന്ധിച്ചുണ്ടായ ലോക്ക് ഡൌൺ രാജ്യത്തു വാഹനവിപണിയിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. അതിനൊപ്പം ഉണ്ടായ എമിഷന്‍, സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനച്ചെലവ് വർധിച്ചിരുന്നു. രാജ്യത്തെ വാഹനവിപണിയിൽ ഉൽപാദ ചിലവിൽ വന്ന കൂടുതൽ കാരണം വില വർധിപ്പിക്കേണ്ട അവസ്ഥയിൽ ആയി.

പുതു വർഷത്തിൽ രാജ്യത്തെ എല്ലാ ബ്രാന്റുകളും അവരുടെ മോഡലുകൾക്ക് വിലവർദ്ധനവ് പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ ലോക്ക് ടൗണിനു ശേഷം പച്ചപിടിച്ചു വരുന്ന വാഹന നിർമാണ മേഖലയെ ഇതു പ്രതികൂലമായി ബാധിക്കും എന്നാണ് നിമാതാക്കൾ ഭയപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ നിരവധി ആവശ്യങ്ങളുമായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുകയാണ് വാഹനനിര്‍മ്മാതാക്കളുടെ സംഘടന എന്നാണ് റിപ്പോർട്ട്.

വാഹനങ്ങളുടെ GST നിരക്ക് 28 ൽ നിന്നും 18 ശതമാനമാക്കി കുറക്കണം എന്നാണ് പ്രധാന ആവശ്യം. വാഹന നിർമാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ആണ് കേന്ദ സർക്കാരിനോട് ആവശ്യമുന്നയിക്കുന്നത്. രെജിസ്റ്ററേഷൻ ഫീസിലും കുറവ് വരുത്തണമെന്നും സിയാം ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ ഇലക്ട്രിക് കാറുകൾക്ക് വേണ്ടി രാജ്യത്തെ ബാറ്ററി നിർമ്മാണം മെച്ചപ്പെടുത്താൻ ലിഥിയം അയൺ സെല്ലുകളുടെ കസ്റ്റംസ് തീരുവയായി അഞ്ച് ശതമാനം ഈടാക്കുന്ന നടപടിയും അവസാനിയ്ക്കണം എന്നും ശുപാർശ ചെയ്‌തു. ഫെബ്രുവരി 1 നു നടക്കാനിരിക്കുന്ന കേന്ദ ബജറ്റിൽ അനുകൂല നടപടി ഉണ്ടാകും എന്നാണ് വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

Leave a Reply