കുറഞ്ഞ വിലയിൽ വിശ്വസിച്ചു വാങ്ങാവുന്ന യൂസ്ഡ് ബൈക്കുകൾ

പഴയ ബൈക്കുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്ന് കൂട്ടുകാരുമായി പങ്കുവെക്കുന്നത്. ഒരു സാധാരണക്കാരനെ സമ്പാദിച്ചടുത്തോളം സ്വന്തമായി ഒരു ടു വീലർ പോലുമില്ലാതെ ഇപ്പോൾ മുന്നോട്ട് പോകാൻ പ്രയാസമാണ്. അങ്ങനെയുള്ളവർക്ക് പുതിയ ബൈക്ക് വാങ്ങാൻ കയ്യിൽ പണം തികയില്ലെങ്കിൽ ഫിനാൻസ് ഇട്ടു പുതിയ വാഹനം വാങ്ങുന്നതിനേക്കാൾ നല്ലതു കയ്യിൽ ഉള്ള പണം കൊണ്ട് കംപ്ലൈന്റ്‌കൾ ഒന്നുമില്ലാത്ത ഒരു യൂസ്ഡ് ബൈക്ക് നോക്കി വാങ്ങുന്നതാവും. ദിവസേന കൂലിപ്പണിക്ക് പോകുന്നവർക്ക് ജോലി ഇല്ലാതെ വന്നാൽ ഫിനാൻസ് മുടങ്ങി അത് ഒരു ബാധ്യത ആകുകയുമില്ല.

അതിനാൽ തന്നെ അധികം വില വരാത്ത നല്ല കണ്ടിഷനിൽ ഉള്ള കുറച്ചു യൂസ്ഡ് ബൈക്കുകൾ ആണ് ഇവിടെ പരിചയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ഈ യൂസ്ഡ് ബൈക്ക് ഷോറൂം ഉള്ളത്. 50 നും മുകളിൽ ബൈക്കുകൾ ഇവിടെ വിൽപനക്കായി ഉണ്ട്. ആദ്യം തന്നെ പഴയ ബൈക്കുകൾ വാങ്ങുമ്പോൾ ശ്രേധിക്കേണ്ട കാര്യം പറയാം. പഴയ ബൈക്ക് വാങ്ങുമ്പോൾ ആദ്യം തന്നെ നോക്കേണ്ടത് അതിന്റെ എൻജിൻ കോളിറ്റിയാണ്. എൻജിനിൽ നിന്നും അസാധാരണമായ ശബ്‌ദങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ തന്നെ ബൈക്കിൽ നിന്നും പുക വരുന്നുണ്ടോ എന്ന് നോക്കുക.

ബൈക്ക് ആക്സിഡന്റ് പറ്റിയതാണോ എന്നറിയാൻ ചെയ്‌സിന്റെ ഭാഗത്തു പൊട്ടലോ വളവോ ഉണ്ടോ എന്നും പരിശോധിക്കുക. ഇത്രയും കാര്യം ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇവിടെ നിന്നും കൊടുക്കുന്ന ബൈക്കുകൾ ഈ കാര്യങ്ങൾ എല്ലാം ഉറപ്പുവരുത്തിയാണ് നൽകുന്നത്. അതുപോലെ തന്നെ മറ്റുള്ള യൂസ്ഡ് ബൈക്ക് ഷോറൂമുകൾ നൽകാത്ത ഒരു കാര്യം കൂടെ ഇവർ നൽകുന്നു. വാഹനം വാങ്ങി അന്ന് തന്നെ എന്തെകിലും പ്രേശ്നമുണ്ടെങ്കിൽ വാഹനം തിരികെ എടുക്കുന്നതാണ്. ഒപ്പം ലോൺ സൗകര്യവും ഇവിടെ ലഭ്യമാണ്. ചുവടെയുള്ള വിഡിയോയിൽ നിങ്ങൾക്ക് ഈ വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാം. കൂടാതെ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. പഴയ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരമാകട്ടെ.

 

Leave a Reply