ഇവൻ നിസ്സാരനല്ല; യഥാർത്ഥ ഉപയോഗം അറിഞ്ഞിരിക്കു.

നമ്മുടെയെല്ലാം വാഹനങ്ങളുടെ ഡിക്കിയിലും ആരും ശ്രെദ്ധിക്കാത്ത കിടക്കുന്ന ഒരു വസ്‌തുണ്ട്. ത്രികോണ ആകൃതിയിൽ ഉള്ള ഒരു റിഫ്‌ളക്ഷന്‍ ബോര്‍ഡ്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ എന്തിനാണ് ഈ ഒരു ബോർഡ് വാഹനത്തിൽ വെച്ചിരിക്കുന്നത് എന്ന് വാഹനം ഓടിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും അറിയത്തില്ല എന്നതാണ്. അതിനാൽ തന്നെ ഇന്ന് ഇവിടെ വിശദീകരിക്കുന്നത് എന്തിനാണ് ഇതു വാഹനത്തിൽ വെച്ചിരിക്കുന്നത് എന്നും. ഇതിന്റെ യഥാർത്ഥ ഉപയോഗം എന്താണെന്നുമാണ്.

വാണിങ്ങ് ട്രയാങ്കിള്‍ എന്ന് ആണ് ഈ ഉപകരണത്തിന്റെ പേര്. പേരുപോലെ തന്നെ വർണിങ് നൽകുന്നതിന് തന്നെയാണ് ഇതു ഉപയോഗിക്കുന്നതും. നമ്മുടെ വാഹനങ്ങൾ യാത്ര വേളയിൽ അപകടത്തിൽ പെടുകയോ. ബ്രേക്ക് ടൗൺ ആകുകയോ ചെയ്യുമ്പോൾ ആണ് ഇതിന്റെ ഉപയോഗം ഉണ്ടാകുന്നതു. ഒരു വാഹനം ഈ റോഡിൽ കിടപ്പുണ്ട് എന്ന് പിന്നിൽ നിന്നും വരുന്ന വാഹനത്തിലെ ഡ്രൈവറിനു എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ത്രികോണ ആകൃതിയിൽ ഉള്ള റിഫ്‌ളക്റ്റർ സഹായിക്കും.

നമ്മുടെ നാട്ടിൽ പൊതുവായി കാണാറുള്ള ഒന്നാണ് അപകടം പറ്റിയോ, പണിമുടക്കിയോ റോഡിൽ കിടക്കുന്ന വാഹനങ്ങളുടെ അരികിലായി മരത്തിന്റെ ചില്ല വെട്ടിവെക്കാറുള്ളത്. എന്നാൽ ഇതു യാതൊരു ഉപയോഗവും ഉണ്ടാകുന്നില്ല. മറിച്ചു അപകടത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഇതു വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള റിഫ്‌ളക്റ്ററിനെ മറയ്ക്കുകയും രാത്രികാലങ്ങളിൽ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് മുന്നിൽ ഉള്ള വാഹനം കാണാൻ കഴിയാതെ വരുകയും അതു അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ വാഹനം ബ്രേക്ക് ടൗൺ പുറകില്‍നിന്ന് വരുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടുന്ന തരത്തില്‍ ഈ വാണിങ്ങ് ട്രയാങ്കിള്‍ സ്‌ഥാപിക്കുക. സ്ട്രൈറ് റോഡിൽ ആണ് വാഹനം അപകടത്തിലോ ബ്രേക്ക് ടൗണോ ആകുകയാണെങ്കിൽ വാഹനത്തിൽ നിന്നും 50 മീറ്റര്‍ അകലെ ആയി വേണം വാണിങ്ങ് ട്രയാങ്കിള്‍ സ്ഥാപിക്കേണ്ടത്. വളവിൽ ആണ് വാഹനം നിർത്തിയിരിക്കുന്നതെങ്കിൽ വളവ് തുടങ്ങുന്നതിനും 50 മീറ്റർ മുന്നിലായി ഇതു സ്ഥാപിക്കുക. ഇതോടൊപ്പം തന്നെ അപകടത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഹസാർഡ് ലൈറ്റും ഓൺ ചെയ്‌തു ഇട്ടിരിക്കുക.

Leave a Reply