TVS ന്റെ ഏറ്റവും പുതിയ ക്രൂയിസ് ബൈക്ക് റോനിന്‍ എത്തുന്നു.

TVS മോട്ടോർസൈക്കിൾ നിമാതാക്കൾ അവരുടെ ഏറ്റവും പുതിയ ക്രൂസർ ബൈക്കിനെ വിപണിയിൽ എത്തിക്കുകയാണ്. റോനിന്‍ എന്നാണ് ഈ മോഡലിന് TVS നൽകിയിരിക്കുന്ന പേര്. 2018 ലെ ഓട്ടോഎക്സ്പോയിൽ അവർ ഈ മോഡലിന്റെ കോൺസെപ്റ് വേർഷൻ അവതരിപ്പിച്ചിരുന്നു. Zeppelin എന്നായിരുന്നു അന്ന് ആ മോഡലിന് നൽകിയിരുന്ന പേര്. 312 CC സിംഗിൾ സിലിണ്ടർ എൻജിനിലായിരിക്കും ഈ ബൈക്കിനെ TVS അവതരിപ്പിക്കുന്നത്.

ഈ എൻജിൻ 9700 rpm ൽ 34 HP പവറും, 7700 rpm ൽ 27.3 Nm ടോർക്കും നൽകാനാകും. BS 6 വേറിന്റിലായിരിക്കും ഈ വാഹനം വിപണിയിൽ എത്തുന്നത്. 2 ചാനൽ ABS ബ്രേക്കിംഗ് സിസിസ്റ്റം അടക്കമുള്ള സുരക്ഷാ ഫീച്ചേഴ്‌സുകൾ ഈ ബൈക്കിൽ ഉൾപെടുത്തിയിട്ടുണ്ട്. കറുപ്പ്, ചുവപ്പ്, സിൽവർ എന്നീ മൂന്ന് കളറുകളിലായിരിക്കും ഈ ബൈക്ക് എത്തുന്നത്. ക്രൂസ് ബൈക്ക് ശ്രേണിയിൽ എത്തുന്ന റോനിന്‍ പ്രധാനമായും കോമ്പിറ്റെഷൻ ചെയുന്നത് Royal Enfield Classic 350, Benelli Imperiale 400, Jawa Standard 300 എന്നീ ബൈക്കുകൾ ആയിരിക്കും.

150 കിലോമീറ്റെർ പെർ ഹവർ സ്പീഡാണ് റോനിന്റെ കമ്പനി അവകാശപ്പെടുന്ന പരമാവധി വേഗം. മുന്നിലെ വീലിനു 17-inch റേഡിയസും പിന്നിലെ വീലിനു 15 -inch റേഡിയഷുമാണ് വലുപ്പമുള്ളതു. 30 kmpl മൈലേജ് ആണ് റോനിന് കമ്പനി അവകാശപ്പെടുന്നത്. ലിക്യുഡ് കൂളിംഗ് സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.


മുന്നിലെ Suspension നു USD Forks ഉം പിന്നിലെ Suspension നു Monoshock Suspension നുമാണ് ഉള്ളത്. അതുപോലെ Front Brake 300mm Petal Single Disc ഉം Rear Brake 240mm Petal Single Disc ഉം നൽകിരിക്കുന്നു. Dynamically Controlled Integrated High Energy Ignition System ആണ് ഇതിൽ ഇഗ്നിഷൻ ആയി ഉപയോഗിച്ചിരിക്കുന്നത്. 2021 ൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന റോണിന്റെ ex show room വില Rs 1.90 lakh ആണ്.
PHOTO CREDIT : www.autocarindia.com

Leave a Reply