വഴിയരികിൽ നിർത്തിയിട്ട ബൈക്ക് ഉടമയെയടക്കം ക്രെയിന്‍ ഉപയോഗിച്ച് നീക്കി ട്രാഫിക്ക് പൊലീസ്: വൈറൽ വീഡിയോ

നോപാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്തതിനു പിഴലഭിച്ചിട്ടുള്ളവരാകും നമ്മളിൽ പലരും. ചിലപ്പോൾ പിഴയോടൊപ്പം നോപാർക്കിങ്ങിൽ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനം തന്നെ പോലീസ് റിക്കവർ ചെയ്‌തു കൊണ്ടുപ്പോകാറുണ്ട്. എന്നാൽ ഇന്ന് വെത്യസ്തമായ ഒരു വാർത്തയാണ് വന്നിരിക്കുന്നത്. നോപാർക്കിഗ് ഏരിയയിൽ പാർക്ക് ചെയ്‌ത ബൈക്ക് ഉടമസ്ഥനോപ്പം തന്നെ ക്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. മഹാരാഷ്ട്രയിലെ സാന്‍റ് കബീര്‍ ചൌക്കില്‍ ആണ് സംഭവം നടക്കുന്നത്.

ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്ന് സിറ്റിയിൽ അനധികൃതമായി റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പോലീസ് ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടയിലാണ് സംഭവം ഉണ്ടായതു. വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് ഒഴിപ്പിക്കുന്നതിനിടയിൽ ഒരു ഒരു ബൈക്കിന് ഉടമസ്ഥൻ ബൈക്കിൽ തന്നെ ഇരിക്കുകയും തൻറെ വാഹനം ഇവിടെ പാർക്ക് ചെയ്തിട്ടില്ല എന്ന് വാദിക്കുകയും ചെയ്തു. എന്നാൽ ഈ വാദങ്ങൾ ഒന്നും മുഖവുരയ്ക്കെടുക്കാതെ പോലീസ് ബൈക്ക് ക്രെയിൻ ഉപയോഗിച്ച് ഒഴിപ്പിക്കുവാൻ ശ്രമിച്ചു.

യുവാവിനെ ബൈക്കിൽ നിന്നും ഇറങ്ങുവാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. ഒടുവിൽ യുവാവിനെ അടക്കം ക്രെയിൻ ഉപയോഗിച്ച് ബൈക്കിനെ ഉയർത്തി ട്രാക്കിലേക്ക് മാറ്റുകയാണ് ചെയ്തത്. യുവാവ് കാരണം ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി എന്ന് കാരണം കാട്ടി യുവാവിൽ നിന്നും പോലീസ് പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിനാൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പട്ടേൽ സംഭവത്തിൽ ഇടപെടുകയും അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.

ഇതിനുമുമ്പും ഇതുപോലെ വാഹന ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് മാറ്റിയ സംഭവം മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് നോ പാർക്ക് ഭാഗത്ത് പാർക്ക് ചെയ്തിട്ടില്ലെന്ന് കാറിൽ യുവതിയെ അടക്കം ആയിരുന്നു അന്ന് പോലീസ് റിക്കവർ വാനിലേക്ക് മാറ്റിയത്. എന്ത് തന്നെയായാലും പോലീസിന്റെ നടപടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്.

Leave a Reply