ടൊയോട്ടയുടെ കാട്ടുകുതിര വിപണിയിൽ തരംഗമാകുന്നു.

വാഹനലോകത്തു ഈട് നിൽപ്പിന്റെ മറ്റൊരു പേരാണ് ടൊയോട്ട. ജപ്പാൻ വാഹന നിർമാതാക്കൾ ആയ ടൊയോട്ട ഇന്ന് ലോകോത്തര വിപണിയിലെ പ്രമുഖ ബ്രാൻഡുമാണ്. നിരവധി വാഹനങ്ങൾ ആണ് ടൊയോട്ട ലോകത്താകമാനം നിരത്തുകളിൽ എത്തിക്കുന്നത്. ഇപ്പോൾ നിർമാതാക്കൾ അവരുടെ ട്യുൻഡ്ര ട്രക്കിന്റെ പുതു തലമുറ അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിനു വൻ പ്രതികരണമാണ് മാർക്കറ്റിൽ നിന്നും ലഭിക്കുന്നത്.

പിക്ക് അപ്പ് മോഡൽ വാഹനങ്ങക്ക് എന്നും ആവശ്യക്കാരുള്ള ഒരു രാജ്യം കൂടെയാണ് അമേരിക്ക. നിലവിലെ എതിരാളികളെ മറികടന്നുകൊണ്ട് ടൊയോട്ട ട്യുൻഡ്ര എന്ന് തരംഗം സൃഷ്ട്ടിച്ചു കൊണ്ടിരിക്കുകയാണ്. വളരെ കരുത്തുറ്റ എൻജിനൊപ്പം പരുക്കൻ ഭാവാവയും വാഹനത്തെ കൂടുതൽ ആളുകളിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ സെഗ്മെന്റിൽ എത്തുന്ന ആദ്യ ഹൈബ്രിഡ് പിക് അപ്പ് ട്രക്ക് എന്ന പ്രേത്യകതെയും ടൊയോട്ട ട്യുൻഡ്രക്ക് ഉണ്ട്. വളരെ ശക്തമായ 3.5L ട്വിൻ-ടർബോ V6 എൻജിനൊപ്പം ഇലക്ട്രിക് മോട്ടറുമായി സംയോജിച്ചാണ് വാഹനത്തിനു കരുത്തു നൽകുന്നത്.


ഈ എൻജിനിൽ നിന്നും 437 bhp കരുത്തു വാഹനത്തിന് ലഭിക്കുന്നു. ആഡംബരത്വം നിറഞ്ഞ ഇന്റീരിയറും വിശാലമായ സീറ്റികളും ഒപ്പം വലിയ പനോരാമിക് സൺറൂഫും വാഹനത്തിൽ കാണാം. ഓഫ് റോഡിലും ഓൺ റോഡിലും ഒരു പോലെ മികവ് തെളിയിക്കുന്ന രീതിയിൽ ആണ് വാഹനത്തെ നിർമിച്ചിരിക്കുന്നത്. 35,950 യു.സ് ഡോളർ ആണ് വാഹനത്തിന്റെ വില. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 27 ലക്ഷം രൂപയാണ്. നിലവിൽ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള വാഹനത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അവതരിപ്പിക്കും എന്നാണ് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ.

Leave a Reply