സിയാസിനെയും എടുത്തു ടൊയോട്ട. യാരിസിനെ ഉപേക്ഷിച്ചോ ?

ലോകത്തിലെ തന്നെ മുൻനിര വാഹന മിർമാതാക്കൾ ടോയോട്ടയും സുസുക്കിയും തമ്മിലുള്ള കൂട്ടുകെട്ടിൽ ടൊയോട്ട പുതിയ ഒരു വാഹനത്തെ കൂടെ അവതരിപ്പിക്കുകയാണ്. ബെൽറ്റ എന്ന പേരിൽ സെഡാൻ വാഹനമാണ് പുറത്തിറക്കാൻ പോകുന്നത്. മാരുതി സുസുക്കിയുടെ സിയാസ് എന്ന സെഡാനെയാണ് ടൊയോട്ട പുതിയ ബ്രാന്റിങ്ങിൽ എത്തിക്കുവാൻ പോകുന്നത്. സുസൂക്കിയുമായുള്ള കൂട്ടുകെട്ടിൽ ഇതിനു മുൻപ് രണ്ടു വാഹനങ്ങൾ ടൊയോട്ട പുറത്തിറക്കിയിരുന്നു.

മാരുതിയുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡൽ ആയ ബെലേനോയെ ടൊയോട്ട ഗ്ലാൻസാ എന്ന പേരിലും, മാരുതിയുടെ ക്രോസ്സ് ഓവർ SUV വാഹനമായ ബ്രെസ്സയെ ടൊയോട്ട അർബൻ ക്രൂസർ എന്ന പേരിലുമാണ് അവതരിപ്പിച്ചിരുന്നത്. നിലവിൽ പുതിയ വാഹനത്തെക്കുറിച്ചു ടൊയോട്ട ഔധ്യോതികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ അടുത്തിടെ ബെൽറ്റ എന്ന പേരിന്റെ ട്രെയിഡ് മാർക്ക് ടൊയോട്ട സ്വന്തമാക്കിയിരുന്നു.


ടോയോട്ടയുടെ നിലവിൽ ഈ സെഗ്മെന്റിൽ ഉള്ള യാരിസിനെ പിൻവലിച്ചുകൊണ്ടിരിക്കും ബെൽറ്റയെ അവതരിപ്പിക്കുക എന്നാണ് അറിയുവാൻ കഴിയുന്നത്. സിയാസിൽ നിന്ന് ചെറിയ മാറ്റങ്ങളുമായി ആയിരിക്കും പുതിയ വാഹനത്തെ ടൊയോട്ട എത്തിക്കുക. എന്നാൽ ഡിസൈനിലും എൻജിനിലും കാര്യമായാ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. സിയസിൽ ലഭ്യമായ 1.5 ലിറ്റർ കെ15 പെട്രോൾ എൻജിൻ തന്നെയാകും പുതിയ ബെൽറ്റയിലും നൽകുക. മുൻപ് ഗ്ലാൻസയും അർബൻ ക്രൂയിസറും എത്തിയതുപ്പോലെ വിലയിൽ വലിയ മാറ്റമുണ്ടാകാതെ തന്നെയാകും ബെൽറ്റയും എത്തുക.

Leave a Reply