ഇന്നോവ ഉപയോഗിക്കുന്നവരോ വാങ്ങാൻ ഉദ്ദേശിക്കുന്നവരോ ആണോ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കു.

നമ്മുടെ നാട്ടിൽ ഏറെ ആരാധകരുള്ള ഒരു വാഹനമാണ് ടൊയോട്ടയുടെ ഇന്നോവ. കുറച്ചു ക്യാഷ് കിട്ടുകയാണെകിൽ എന്തായാലും ഏതൊരെണ്ണം വാങ്ങാനെമെന്ന് ആഗ്രഹമുള്ളവരാകും നമ്മളിൽ അധികവും. ഇന്ന് ഇവിടെ പറയുന്നത് ഇന്നോവയെ കുറിച്ചുള്ള കാര്യങ്ങൾ ആണ്. നിങ്ങൾ ഈ വാഹനം ഉപയോഗിക്കുന്നവർ ആണെങ്കിലോ ഇനി ഭാവിയിൽ ഒരു ഇന്നോവ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിലോ ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക.

നമ്മുടെ നാട്ടിൽ ഈ വാഹനത്തിന് ഇത്ര ജനപ്രീതി ലഭിക്കുവാനുള്ള പ്രധാന കാരണം ഇതിന്റെ യാത്രാസുഖം തന്നെയാണ്. കൂടാതെ മികച്ച ക്വാളിറ്റിയുള്ള അനേക കിലോമീറ്ററുകൾ ഓടുവാനാകുന്ന എൻജിനുമാണ് ഇന്നോവയുടേത്. സുഖകരമായ ഈ യാത്ര തരുന്ന വാഹനം ഒരു പിക്കപ്പിന്റെ വകഭേദമാണ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ അതാണ് സത്യം. ഇന്നോവയുടെ യാത്ര സുഖം മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.

ഇതിന് കാരണം ലീഫ് സസ്പെൻഷന് പകരം ഇതിൽ ഉപയോഗിച്ചിരിക്കുന്നത് കോയിൽ സ്പ്രിങ് സസ്‌പെൻഷൻ ആണ്. പൊതുവെ നല്ല ഗുണമേന്മ ഉള്ള എഞ്ചിനായതിനാൽ തന്നെ ഇതിൽ അധികമായി പണികൾ ഒന്നും വരില്ല എന്നതാണ്. സാധരണ ഡീസൽ കാറുകളിൽ ഉണ്ടാകാറുള്ള ടർബോയിൽ ഉണ്ടാകാറുള്ള കംപ്ലിയന്റുകൾ പൊതുവെ ഇന്നോവേക്ക് ഉണ്ടാകാറില്ല. പിന്നെ ഇതിൽ വരൻ സാധ്യതയുള്ള ഒരു കംപ്ലയിന്റ് ഇതിന്റെ എൻജിൻനിലേക്കുള്ള ഇൻലെറ് പൈപ്പുകളിൽ ലീക് ഉണ്ടാകുന്നതാണ്.

ഇങ്ങനെ ലീക്ക് ഉണ്ടായാൽ ഇതിൽ നിന്നും ഡീസൽ എൻജിൻ ഓയിലുമായി കലരുകയും തൽഫലമായി എൻജിൻ ഓയിലിന്റെ കട്ടി കുറയുകയും ചെയ്യും. ഇതു എൻജിൻ പണിയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ എൻജിന്റെ ഭാഗത്തു നിന്നും ലീക്കുകൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക. ഇന്നോവയെ കുറിച്ചും ഇതിൽ ഉണ്ടായേക്കാവുന്ന കംപ്ലയിന്റുകളെ കുറിച്ചും അതിന്റെ പരിഹാരങ്ങളുമെല്ലാം ചുവടെയുള്ള വിഡിയോയിൽ പരിചയസമ്പന്നയാ മെക്കാനിക്കാക് പറയുന്നത് കേൾക്കാം.


വിഡിയോ ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply