ടോൾ നൽകാതെ പോകുന്ന വാഹനങ്ങളെ കുരുക്കിട്ടുപിടിച്ചു ടോൾ പ്ലാസ; പ്രതിക്ഷേധം ശക്തം

ടോൾ പ്ലാസ എന്ന സംവിധാനത്തിലൂടെ നടത്തുന്ന തീവെട്ടിക്കൊള്ള ഇതിനു മുൻപും പല തവണ ചർച്ചയായിട്ടുള്ള വിഷയമാണ്. വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനും ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസ് വാഹനങ്ങൾ കടന്നു പോകുന്നതിനും പലപ്പോഴും ഈ ട്രോൾ പ്ലാസകൾ ബുന്ധിമുട്ടുണ്ടാക്കാറുണ്ട്. ഇങ്ങനെ ഏറെ ആളുകൾക്ക് പരാതി ഉണ്ടായിട്ടുള്ള ഒരു ടോൾ പ്ലാസയാണ് പാലിയേക്കര ടോൾ പ്ലാസ. വിവാദമായ പല പ്രശ്‌നങ്ങളും ഇതിനു മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്.

ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാൻ പാടില്ല എന്ന മാനദണ്ഡം നിലനിൽക്കെയാണ് ടോൾ പ്ലാസകളുടെ ഈ റോഡ് തടഞ്ഞുള്ള പണപ്പിഴിവ്. ഇപ്പോൾ ടോൾ നൽകാതെ കടന്നുപോകുന്നു വാഹനങ്ങളെ കുരുക്കിട്ട് പിടിക്കുന്ന രീതിയുമായി എത്തിയിരിക്കുകയാണ് പാലിയേക്കര ടോൾ പ്ലാസ. നിലവിൽ ഓട്ടോമാറ്റിക് ഗേറ്റ് നിലവിൽ നിൽക്കെയാണ് റോഡിനുകുറുകെ കയറും ബാരലും ഉപയോഗിച്ചു കുരുക്ക് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ടോൾ നൽകാതെ വാഹനം ഗേറ്റ് താഴുന്നതിനും മുൻപേ കടന്നുപോകുവാൻ ശ്രെമിക്കുകയാണെങ്കിൽ ഈ കയർ വലിക്കുകയും കയറിന്റെ മറുവശത്തു കെട്ടിയിരിക്കുന്ന ബാരൽ വാഹനത്തിന്റെ ടയറിൽ കുരുങ്ങുകയും ചെയ്യും. തീർത്തും അനധികൃതമായ ഈ പ്രവർത്തിയിൽ വാഹനത്തിനും കേടുപാടുകൾ സംഭവിക്കുകയും അപകടത്തിന് വഴിയൊരുക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങൾ നിരന്നു കിടന്നിട്ടും ട്രോൾ പ്ലാസ തുറന്ന് വിടാത്തതിൽ പ്രേതിഷേതിച്ചു വാഹനം മുന്നിലേക്കെടുത്ത യുവാവാവിന്റെ വാഹനത്തിനു കേടുപാടുകൾ ഉണ്ടാവുകയുണ്ടായി.

ഇതു ഫാസ്റ്റ് ടാഗ് ബന്ധിപ്പിച്ചിരിക്കുന്ന പാതയിലും ഇതുപോലെയുള്ള വടങ്ങൾ കെട്ടിയിട്ടുണ്ട്. ടോൾ കൊടുത്തു പോകുന്ന വാഹനങ്ങളും ചിലപ്പോൾ ഈ കുഴിക്കിൽ പെടാറുണ്ട് എന്നാണ് യാത്രക്കാർ പരാതി പറയുന്നത്. പാലിയേക്കര ടോൾ പ്ലാസയുടെ ഈ കുരുക്കിട്ട് പിടുത്തത്തിൽ വലിയ തരത്തിലുള്ള പ്രധിഷേധമാണ് ഉയർന്നവരുന്നത്.

ടോൾ നൽകാതെ പോയാൽ പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളെ കുരുക്കിട്ട് പിടുത്തം ;പ്രതിഷേധം ശക്തം

ടോൾ നൽകാതെ പോകുന്ന വാഹനങ്ങളെ കുരുക്കിട്ട് പിടിച്ച് പാലിയേക്കര ടോൾ പ്ലാസ അധികൃതർ. നിർത്താതെ പോകുന്ന വാഹനങ്ങൾ കുരുക്കിട്ട് പിടിക്കുമ്പോൾ കേടുപാടുകൾ ഉണ്ടാകുന്നു. അപകടസാധ്യതയും ഏറെയാണ്. പൊലീസിനെ നോക്കുകുത്തിയാക്കികൊണ്ടാണ് പ്ലാസയിലെ ഈ കുരുക്കിട്ട് പിടുത്തം.

Posted by News18 Kerala on Tuesday, August 18, 2020

വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഷെയർ ചെയ്യൂ.

Leave a Reply