ഇങ്ങനെയാണ് രാഗേഷ് തന്റെ കാർ ഉണ്ടാക്കിയത്

അടിത്തിടെ ന്യൂസ് ചാനലുകളിലും സോഷ്യൽമീഡിയകളിലുമൊക്കെ വർത്തയായിരുന്നു സ്വന്തമായി കാർ നിർമിച്ച രാഗേഷ് ബാബു എന്ന ചെറുപ്പക്കാരൻ. രാഗേഷ് തന്റെ കാറ് ഉണ്ടാക്കിയ കൂടുതൽ വിവരങ്ങളും അതിന്റെ വിഡിയോകളും ഉൾപ്പെടുത്തി രാഗേഷ് തന്നെ തയാറാക്കിയ യൂട്യൂബ് വീഡിയോ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കാർ വാങ്ങാനുള്ള സാമ്പത്തികമില്ലാത്തതായിരുന്നു രാഗേഷ് ഇങ്ങനെ ഒരു കാർ നിർമിക്കുവാൻ ഉണ്ടായ കാരണം. തന്റെ ഇഷ്ട്ട വാഹനമായ ഫോക്സ്‍വാഗന്റെ ബീറ്റിൽ എന്ന കാറിന്റെ മാതൃകയാലായിരുന്നു രാഗേഷ് തന്റെ കാറും നിർമ്മിച്ചത്.

ബീറ്റിലിന്റെ മാതൃകയിലാണ് കാർ നിർമിച്ചെതെങ്കിലും വലുപ്പത്തിൽ ബീറ്റിലിനെക്കാൾ ചെറുതാണ് രാഗേഷിൻറെ കാർ. ബോഡി മുഴുവനായും സ്വന്തം വർക് ഷോപ്പിൽ തന്നെ നിർമിച്ചതാണ്. മെറ്റൽ പ്ലെയ്റ്റുകൾ വളച്ചു ഏറെ പണിപ്പെട്ടാണ് കാറിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. തന്റെ വർക് ഷോപ്പിൽ ഉള്ള പഴയ പല വണ്ടികളുടെയും പാർട്സുകളാണ് രാഗേഷ് ഈ കാറിൽ പല സ്ഥലത്തും ഉപയോഗിച്ചിരിക്കുന്നത്. ടയറുകളായി എടുത്തിരിക്കുന്നത് ബജാജിന്റെ ഗുഡ്‌സ് ഓട്ടോയുടേതാണ്. അതുപോലെ തന്നെ മുന്നിലെ ബമ്പറിനായി പൾസറിന്റെ ക്രഷ് ഗാർഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

സൈഡ് മിററുകൾക്ക് ബൈക്കിന്റെ സൈഡ് മിറർ ഉപയോഗിച്ചു. ചിലവ് കുറയ്ക്കുന്നതിനായി മുന്നിലെ ഗ്ളാസ്സിനായി പോളികാര്ബണേറ്റ് ഷീറ്റ് ആണ് എടുത്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈൻ ചെയ്തതും ബീറ്റിലിന്റെ മാതൃകയിലാണ്. സീറ്റുകൾ അപ്ലോസ്സറി കടയിൽ കൊടുത്താണ് ഉണ്ടാക്കിയത്. ബാക്കിയുള്ള എല്ലാം രാഗേഷ് തന്റെ വർഷോപ്പിൽ സ്വന്തമായി ഉണ്ടാക്കി. സ്റ്റിയറിംഗ് വീലിൽ തടിയിൽ കൊത്തിയെടുത്ത ഫോക്സ്‍വാഗന്റെ ലോഗോ കാണാം. സാമുറായി ബൈക്കിന്റെ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രാഗേഷിൻറെ കുഞ്ഞൻ ബീറ്റിലിന്റെ നിർമാണവും കൂടുതൽ വിശേഷങ്ങളും അറിയാം.

Leave a Reply