ഡ്രൈവിങ്ങിൽ നിസാരമെന്ന് കരുതുന്ന ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങളെ രക്ഷിക്കും.

വാഹനങ്ങളുടെ ഉപയോഗം നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാനാത്ത ഒന്ന് തന്നെയാണ്. വാഹനങ്ങളുടെ ഉപയോഗത്തിനൊപ്പം തന്നെ അപകട സാധ്യതകളും ഉണ്ടാകും. ഡ്രൈവിങ്ങിൽ ശ്രേധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിൽ ആദ്യമായ് പറയാനുള്ളത് വാഹനങ്ങളിലുള്ള പാസ്സ് ലൈറ്റിന്റെ ഉപയോഗമാണ്. ഇതു ഒരു വർണിങ് ലൈറ്റ് ആയി ആണ് ഉപയോഗിക്കുന്നത്. ഓവർ ടേക്കിങ്ങോ മറ്റോ ചെയ്യുന്ന സമയം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഹോർണിലൂടെ നിർദ്ദേശം കൊടുക്കുന്നതിനേക്കാൾ ഉചിതം പാസ്സ് ലൈറ്റുകൾ തെളിക്കുന്നതായിരിക്കും.

ഇതു എതിരെ വരുന്ന വാഹനത്തിലേ ഡ്രൈവർ കാണുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു. അതുപോലെ ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മഴയുള്ള സമയത്തെ ഡ്രൈവിങ്. നിങ്ങൾക്ക് അറിയാമല്ലോ മഴ പെയ്യുന്ന സമയം പുറത്തുള്ള കാഴ്ചകൾ വെക്തമായി കാണാൻ കഴിയില്ല എന്നത്. ഈ സമയം വാഹനം ഓടിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിനെ കാണുന്നത് വളരെ അടുത്തെത്തുമ്പോൾ മാത്രമായിരിക്കും. ഈ ഒരു സാഹചര്യത്തിൽ അപകടസാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ മഴയുള്ളപ്പോൾ ഹെഡ് ലൈറ്റുകൾ ഓൺ ആക്കി മാത്രം വാഹനം ഓടിക്കുക.

ഇനിയുള്ളത് സ്റ്റീരിങ് പിടിക്കുന്നതിൽ ഉള്ള തെറ്റ് ധാരണയാണ്. നാമെല്ലാവരും തന്നെ ഡ്രൈവിംഗ് പഠിക്കുമ്പോൾ സ്റ്റിയറിംഗ് പിടിക്കേണ്ട രീതി പറഞ്ഞു തന്നിരിക്കുന്നത് സ്റ്റെറിങ്ങിന്റെ മുകളിലായി 10 : 10 എന്നരീതിയിലാണ്. അതായത് ഒരു ക്ലോക്കിന്റെ സൂചി 10 : 10 ആകുമ്പോൾ എവിടെയാണോ നിൽക്കുന്നത് ആ സ്ഥലത്തായിരിക്കണം കൈ പിടിക്കേണ്ടത് എന്നായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാഹനങ്ങളിലെല്ലാം സുരക്ഷയുടെ ഭാഗമായി എയർ ബാഗ് ഉണ്ട് എന്ന് അറിയാമല്ലോ. ഡ്രൈവറുടെ സുരക്ഷക്കായുള്ള എയർ ബാഗുകൾ ഘടിപിച്ചിരിക്കുന്നത് സ്റ്റിയറിംഗിന്റെ മധ്യത്തിലായാണ്.

10:10 രീതിയിൽ സ്റ്ററിങ്ങിൽ കൈ വെച്ച് ഓടിക്കുകയാണെങ്കിൽ ചെറിയ വളവ് തിരിയുമ്പോൾ കൈകൾ സ്റ്റീറിങ്ങിന്റെ മുകളിയായി ആയിരിക്കും. ഈ സമയം അപകടമുണ്ടായി എയർ ബാഗുകൾ പൊട്ടുകയാണെങ്കിൽ ശക്തമായി പുറത്തേക്ക് വരുന്ന എയർബാഗ് നമ്മുടെ കൈകൾ ശക്തമായി പിന്നിലേക്ക് അടിക്കുകയും അത് മുഖത്തിനു ഗുരുതരമായ പരിക്ക് പറ്റാനും ഇടയാകും. അതിനാൽ തന്നെ സ്റ്റീറിംഗ് പിടിക്കേണ്ട ശെരിയായ രീതി മധ്യഭാഗത്തായി കൈ പിടിക്കുകയാണ്. വാഹനം ഓടിച്ചു തുടങ്ങുന്നവർക്ക് എന്തായാലും ഈ അറിവുകൾ ഉപകാരമാകും ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കൂ.

Leave a Reply