ടാറ്റ ഹെക്‌സ നമ്മൾ ഉദ്ദേശിച്ച പോലെയല്ല…….

ഇന്ത്യൻ വാഹന നിർമാതാക്കളിൽ എന്നും മുൻപന്തിയിൽ ആണ് ടാറ്റ മോട്ടേഴ്‌സ്. ചെറു കാറുകൾ മുതൽ വമ്പൻ ട്രക്കുകകൾ വരെ ടാറ്റ നിരത്തുകളിൽ എത്തിക്കുന്നു. ടാറ്റായുടെ 2017 ൽ വിപണിയിൽ എത്തിച്ച വാഹനമാണ് hexa എന്ന സെവൻ സീറ്റർ. പ്രീമിയം എംപിവി സെങ്‌മെന്റിൽ ഇറങ്ങിയ ഈ വാഹനം നിരവധി പ്രേത്യേകതകൾ നിറച്ചു കൊണ്ടാണ് എത്തിച്ചത്. ഒരു എംപിവി വാഹനം എന്നതിലുപരി തികഞ്ഞ ഒരു SUV വാഹനത്തിന്റെ പെര്ഫോമെൻസും ഈ വാഹനം കാഴ്‌ചവെക്കുന്നുണ്.

ഇന്ന് ഇവിടെ കാണിക്കുന്നത് ടാറ്റ ഹെക്സയുടെ ഫെർഫോമിംഗ് വിഡിയോ ആണ്. 2010 ൽ ഇറങ്ങിയ ടാറ്റായുടെ ആര്യ എന്ന ക്രോസ് ഓവർ SUV വാഹനത്തെ പിൻവലിച്ചു കൊണ്ടാണ് ഈ വാഹനം വിപണിയിൽ എത്തിയത്. വേരികോർ 320, വേരികോർ 400 എന്ന രണ്ടു എൻജിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യം ആണ്. ഓട്ടോമാറ്റിക്, മാനുൽ ഗിയർ ട്രാൻസ്മിഷനുകളിൽ എത്തുന്ന വാഹനത്തിനു ഡീസൽ എൻജിൻ ആണ് ഉള്ളത്.

വേരികോർ 320 എൻജിൻ 148 bhp പവർ 4000 rpm ൽ ലഭിക്കുന്നു, 320 Nm ടോർക്ക് 1500 rpm ലും ലഭിക്കും. 2179cc, 4 Cylinders Inline, 4 Valves/Cylinder, DOHC എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വേരികോർ 400 എൻജിൻ 154 bhp പവർ 4000 rpm ൽ ലഭിക്കുന്നു, 400 Nm ടോർക്ക് 1750 rpm ലും ലഭിക്കും. എംപിവി ആയും SUV ആയും ഉപയോഗിക്കുന്ന ഒരു മികച്ച ക്രോസ് ഓവർ വാഹനം തന്നെയാണ് HEXA. ഓൺ റോഡിലും ഓഫ് റോഡിലും വാഹനം നല്ല പെർഫോമെൻസ് കാഴ്ചവെക്കുന്നു.

Double Wishbone type with Coil Springs സസ്പെൻഷൻ ആണ് ഈ വാഹനത്തിന്റെ മുന്നിൽ ഉപയോഗിച്ചിരിക്കുന്നത്. Coil spring type, 5 link rigid axle suspension പിന്നിലും നൽകിയിരിക്കുന്നു. Brake Assist (BA), Electronic Stability Program (ESP), Four-Wheel-Drive, Torque-On-Demand, Hill Hold Control, Traction Control System (TC/TCS). Hill Descent Control എന്നിവ വാഹനത്തിന്റെ പ്രേത്യേകതകൾ ആണ്. ഹെക്സയുടെ ആരെയും ആകർഷിക്കുന്ന പെർഫോമിംഗ് വിഡിയോ കാണാം.

ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക്‌ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply