മനം മയക്കും ഡിസൈനിൽ പുതുതലമുറ സ്‌കോർപ്പിയോ ഉടൻ വരുന്നു.

മഹീന്ദ്രയുടെ മുഖമായിരുന്ന സ്കോര്പ്പിയയുടെ പുതുതലമുറ വാഹനത്തിൻറെ വരവ് അടുത്തിടെ മഹിന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസൈനിലും ഫീച്ചറുകളിലും നിരവതി അപ്ഡേറ്റുകളുമായി എത്തുന്ന സ്‌കോർപ്പിയോ ഇന്ത്യയിൽ SUV സെഗ്മെന്റിൽ വലിയ വിപണി കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതും. ഇപ്പോൾ വാഹനത്തിന്റെ ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹിന്ദ്ര. 2022 ജൂൺ 27 -ന് ആഗോളതലത്തിൽ വാഹനത്തിന്റെ ലോഞ്ചിങ് നടത്തും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഔധ്യോതിക വെബ്‌സൈറ്റിലൂടെയാണ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്തിടെയാണ് മഹിന്ദ്ര പുതുതലമുറ സ്‌കോർപിയോയുടെ ടീസർ പുറത്തുവിട്ടിരുന്നു. വാഹനത്തിന്റെ ടീസർ കമ്പനി അവതരിപ്പിച്ച ഉടൻ തന്നെ പുതിയ സ്‌കോർപ്പിയോ ഇന്റർനെറ്റിൽ ചർച്ചയായി എന്നുള്ളതാണു മറ്റൊരു വസ്‌തുത. ദി ബിഗ് ഡാഡി SUV എന്ന ടൈറ്റിലിൽ ആണ് വാഹത്തിന്റെ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബിൽ അവതരിപ്പിച്ച ടീസർ വിഡിയോയും ഇതിനോടക്ക് വൈറലാവുകയും ചെയ്‌തു.

വാഹനത്തിന്റെ അകത്തും പുറത്തുമായി ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതു തലമുറ സ്കോർപിയോ എത്തുന്നത്. മുൻപ് ഉണ്ടായിരുന്ന മോഡലിൽ നിന്നും തീർത്തു വെത്യസ്തമായ എത്തുന്ന വാഹനം സുരക്ഷയിലും മുൻതൂക്കം നൽകും. വാഹനത്തിന്റെ മുൻവശത്തെ കാഴ്ച്ചയിൽ പ്രധാന ആകർഷണങ്ങൾ ഡബിൾ ബാരൽ ഹെഡ്‌ലൈട്ടും C- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകലുമാണ്. വാഹനത്തിന്റെ വശങ്ങളിലെ കാഴ്ച്ച XUV 700 നു സമാനമായ കാണാം.

2.0 ലിറ്റർ ഫോർ സിലിണ്ടർ എസ്റ്റാലിയൻ പെട്രോൽ എൻജിനിലും, 2.2 ലിറ്റർ ഫോർ പോട്ട് എംഹോക്ക് ഡീസൽ എഞ്ചിനിലും ആണ് വാഹനം എത്തുന്നത്. ഒപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ 4WD സിസ്റ്റവും നൽകും.

Leave a Reply