ബ്രെസ്സയ്ക്കും നെക്‌സോണിലും എതിരാളിയിൽ പുതിയ വെന്യു എത്തുന്നു.

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ വെന്യുവിന്റെ പുതിയ വകഭേദം ഉടൻ അവതരിപ്പിക്കും എന്ന് നിർമാതാക്കൾ. സബ് ഫോർ മീറ്റർ കോംപാക്ട് SUV വിഭാഗത്തിൽ എത്തുന്ന വാഹനം വിപണിയിൽ ഈ സെഗ്മെനുകളിലെ മറ്റു വാഹനങ്ങളുമായി മികച്ച മത്സരമാണ് കാഴ്ച്ച വെക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും അടിമുടി മാറ്റങ്ങളുമായി ആണ് പുതിയ വാഹനം അവതരിപ്പിക്കുക.

ഈ വര്ഷം ജൂൺ 16 നു വാഹനത്തിന്റെ ലോഞ്ചിങ് നടത്തും എന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ പ്രീമിയം SUV വാഹനമായ ട്യൂസോണിന്റെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആണ് പുതിയ വെന്യു അവതരിപ്പിക്കുന്നതു. നിലവിലുള്ള മോഡലിനേക്കാൾ വലുപ്പം കൂടിയ ഗ്രിൽ ആയിരിക്കും പുതിയ വെന്യുവിൽ നൽകുക. ഇത് വാഹനത്തിനു കൂടുതൽ ബോൾഡ് ലുക്ക് നൽകും.

വാഹനത്തിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും എന്ന് കമ്പനി വെളുപ്പെടുത്തിയുട്ടുണ്ട്. ഈ സെഗ്മെന്റുകളിൽ എത്തുന്ന വാഹനങ്ങളിൽ ആദ്യമായി കണക്റ്റിങ് ടെയിൽലാംപ് ഹ്യൂണ്ടായ് പുതിയ വെന്യുവിൽ ഉൾപ്പെടുത്തും. ഡിസൈനോപ്പം തന്നെ വാഹനത്തിന്റെ ഇന്റീരിയർ കൂടുതൽ വിശാലമാക്കും എന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. എൻജിനിൽ മാറ്റമുണ്ടാകുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഉള്ള വാഹനത്തിൽ 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിനുകളാണ് നൽകിയിട്ടുള്ളത്.

Leave a Reply