300 കിലോമീറ്റർ മൈലേജുമായി പുത്തന്‍ അള്‍ട്രോസ് EV ഉടൻ വിപണിയിലേക്ക്

ഇലക്ട്രോണിക് വാഹന രംഗത്തേക്ക് ടാറ്റ പുതിയ ഒരു വാഹനത്തെ കൂടെ എത്തിക്കുകയാണ്. ടാറ്റയുടെ തന്നെ പ്രീമിയം ഹാച്ച്ബാക് മോഡലായ അൾട്രോസിന്റെ EV പതിപ്പിനെ ആണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. നിലവിൽ 2019 ജനീവ മോട്ടോർ ഷോയിൽ അൾട്രോസിന്റെ EV ആദ്യമായി ടാറ്റ അവതരിപ്പിച്ചിരുന്നു. തുടർന്ന് 2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയിലും മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോൾ ഈ വാഹനത്തെ നിരത്തിലെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ടാറ്റ. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു അടുത്ത വര്ഷം അൾട്രോസ് EV വിപണിയിൽ എത്തും. ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് അൾട്രോസ് EV യെ കമ്പനി എത്തിക്കുന്നത്. നിലവിൽ നെക്‌സോൺ EV ക്ക് ശേഷം ഈ സാങ്കേതിക വിദ്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമായിരിക്കും അൾട്രോസ് EV.

അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകൊണ്ട് തയാറാക്കിയിട്ടുള്ള ബാറ്ററികൾ ആണ് വാഹനത്തിനു കരുത്തേകുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുവാൻ ഈ വാഹനത്തിനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. DC ഫാസ്റ്റ് ചാർജിങ് വഴി 1 മണിക്കൂർ കൊണ്ട് ബാറ്ററിയുടെ 80 ശതമാനവും, നോർമൽ AC അഡാപ്റ്റർ വഴി 8 മണിക്കൂർ കൊണ്ടും വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാം.

കൂടാതെ റീജനറേറ്റീവ് ബ്രേക്കിങ് സാങ്കേതിക വിദ്യ വഴി ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തിന്റെ ബാറ്ററി ചാർജ് ആകുന്ന സംവിധാനവും അൾട്രോസ് EV യിൽ ഉണ്ടാകും. നിലവിൽ വിപണിയിൽ ഉള്ള ആൾട്ടറോസിൽ ഉള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാകും പുതിയ അൾട്രോസ് EV യെ കമ്പനി പുറത്തെത്തിക്കുന്നത്. വാഹനത്തിന്റെ വില ഇതുവരെ നിർമാതാക്കൾ അറിയിച്ചിട്ടില്ല. 12 ലക്ഷം മുതൽ 14 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില പ്രധീക്ഷിക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ അവതരിപിച്ച അൾട്രോസ് EV യുടെ കൂടുതൽ വിശേഷങ്ങൾ കാണാം.

ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply