കൂടുതൽ ഇന്ധനക്ഷമതയും കരുത്തുമായി പുത്തൻ സ്വിഫ്റ്റ് ഉടൻ എത്തുന്നു.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഒരു വാഹനമാണ് മാരുതി സുസുകിയുടെ ഹാച്ച്ബാക് കാറായ സ്വിഫ്റ്റ്. മാരുതി സ്വിഫ്റ്റിന്റെ 2021 ഫേസ് ലിഫ്റ്റ് വേർഷൻ എത്തിക്കുകയാണ്. എൻജിനിൽ മാറ്റങ്ങളുമായി ആണ് പുതിയ സ്വിഫ്റ്റ് എത്തുക. എൻജിന്റെ കരുത്തിലും ഇന്ധനക്ഷമതയിലുമായിരിക്കും പ്രധാനമായും മാറ്റം ഉണ്ടാവുക. പുതിയ K 12 N ഡ്യുവൽ ജെറ്റ് എൻജിൻ ആണ് വാഹനത്തിനു കരുത്തു പകരുന്നത്.

പുതിയ ഈ എൻജിൻ കാറിനു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം എത്തുന്നതിന് 10 മുതൽ 11 സെക്കൻഡ് മാത്രം മതിയാകും. ഇതുവരെ ഇറങ്ങിക്കൊണ്ടിരിക്കുന്ന സ്വിഫ്റ്റിൽ നിലവിൽ വരുന്നത് 83 bhp പവർ ആണ് ഉണ്ടായിരുന്നത് എങ്കിൽ ഇനി വരാൻ പോകുന്ന വാഹനത്തിൽ 90 bhp കരുത്തു ആയിരിക്കും ഉണ്ടാകുക.


അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമായി ആണ് പുത്തൻ സ്വിഫ്റ്റ് എത്തുക. കൂടാതെ ഇന്ധനക്ഷമതയിലും കാര്യമായ മാറ്റം ഉണ്ടാകും എന്ന് മാരുതി ഉറപ്പുപറയുന്നുണ്ട്. മുൻ ഗ്രില്ലിലും ബംബറിനും മാറ്റങ്ങൾ ഉണ്ടാകും.

എന്നാൽ വാഹനത്തിന്റെ ഇന്റീരിയറിലെ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. വാഹനത്തിന്റെ വിലയിലും ചെറിയ വർദ്ധനവ് ഉണ്ടാകും. അടുത്ത മാസത്തോടെ വാഹനം വിപണിയിൽ എത്തും എന്നാണ് കമ്പനി അറിയിക്കുന്നത്.

Leave a Reply