വാഹനലോകത്തെ ഞെട്ടിച്ചു കൊണ്ട് പുത്തൻ റോയൽ എൻഫെയ്ൽഡ് KX എത്തുന്നു.

ഇന്ത്യയിലെ ഇരുചക്ര വാഹനവിപണിയിൽ വളരെ വലിയ സ്വാധീനം ആർജ്ജിച്ചിട്ടുള്ള ഒരു വാഹനനിർമാതാക്കളാണ് റോയൽ എൻഫീൽഡ്. ഇതിൽ തന്നെ വിപണി വലിയ തരത്തിൽ കീഴടക്കുവ്വാൻ സാധിച്ച ഒരു ബൈക്കാണ് റോയൽഎൻഫീൽഡ് ക്ലാസിക് 350. ഇപ്പോൾ വാഹനപ്രേമികളെ ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു ബൈക്കിന്റെ കോൺസെപ്റ്റിനെ എത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ബാങ്കോക്കിൽ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ ആണ് ഈ വാഹനത്തെ അവതരിപ്പിച്ചത്.

ഇതോടപ്പം പുതുതായി ബാങ്കോക്കിൽ പുതിയ നിർമാണ കമ്പനി ആരംഭിക്കുമെന്നും റോയൽ എൻഫീൽഡ് അറിയിച്ചു. നിലവിൽ ഇന്ത്യയിൽ മാത്രമാണ് റോയൽ എൻഫീൽഡ് നിർമാണ ശാല ഉള്ളത്. ഇതോടെ ഇന്ത്യക്ക് പുറമേ കമ്പനിക്ക് നിര്‍മാണ-അസംബ്ലിള്‍ കേന്ദ്രമുള്ള ഒരേയൊരു രാജ്യമാകും തായ്‌ലാന്‍ഡ്. 1938-ല്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങിയ കെഎക്സ് ബൈക്കുകളെ അനുസ്മരിച്ചു കൊണ്ടാണ് പുതിയ കെഎക്‌സ് കണ്‍സെപ്റ്റിന്റെ നിര്‍മാണം.


വളരെ ശക്തമായ രൂപശൈലിയിൽ എത്തുന്ന വാഹനത്തിനു കിടപിടിക്കുന്ന തരത്തിലുള്ള എൻജിനും ഉൾകൊള്ളുന്നു. 838 സിസി വി-ട്വിന്‍ ഓയില്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ്‌ വാഹനത്തിന് കരുത്തുപകരുന്നത്‌. ഇതിൽ നിന്നും 90 എച്ച്പി കരുത്ത് വരെ ഉത്പാദിപ്പിക്കുവാൻ ആകും. റോയൽ എൻഫീൽഡിന്റെ തന്നെ എക്കാലത്തെയും കരുത്തുറ്റ വാഹനമായിരുന്ന KX യിൽ ഉണ്ടായിരുന്നത് 1140 സിസി ട്വിന്‍ എന്‍ജിനായിരുന്നു.


മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കും ആണ് നൽകിയിരിക്കുന്നത്. വളരെയധികം സോപോർട്ടിയായിട്ടുള്ള വാഹനത്തിനു ഡ്യൂവൽ എക്സോസ്റ്റും സിംഗിൾ ലെതർ സീറ്റും ആണ് ഉള്ളത്. എൻഫെൽഡിന്റെ തനതുശൈലിയിലുള്ള അനലോഗ് മീറ്ററുകൾക്ക് പകരം ഫുള്ളി ഡിജിറ്റൽ ആയ കക്ലസ്റ്റർ മീറ്ററുകൾ പുതിയ KX സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലും ബ്രിട്ടണിലുമായി 2017 മുതൽ ആണ് ഇതിന്റെ രൂപകല്‍പന കമ്പനി നടത്തിയത്. 2022 ൽ ഈ വാഹനത്തിന്റെ വിപണിയിൽ എത്തിക്കും എന്നാണ് റോയൽ എൻഫീൽഡ് അറിയിക്കുന്നത്.

Leave a Reply