സുപ്രധാന മാറ്റവുമായി പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 എത്തുന്നു.

ഓഫ്റോഡ് വാഹനങ്ങളിൽ ഏറ്റവും പ്രീമിയം ബ്രാൻഡ് ആയ ലാൻഡ്‌ റോവർ അവരുടെ ഡിഫെൻഡറിന്റെ 8 സീറ്റർ പതിപ്പിനെ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ മാസം 31 നു വാഹനത്തിനെ ആഗോളവിപണിയിലേക്ക് ലോഞ്ച് ചെയ്യും. ഡിഫൻഡർ 130 എന്ന പേരിൽ ആണ് വാഹനത്തെ ലാൻഡ് റോവർ എത്തിക്കുന്നത്. ഇതോടെ നിലവിലെ ഏറ്റവും വലിപ്പം കൂടിയ ഓഫ് റോഡ് വെഹിക്കിൾ ഡിഫെൻഡർ 130 ആകും. 5.1 മീറ്റർ ആണ് വരാനിരിക്കുന്ന വാഹനത്തിന്റെ നീളം. നിലവിൽ ഉള്ള ഡിഫൻഡർ 110 നേക്കാൾ 400 mm നീളം കൂടുതൽ ആണ് പുതിയ ഡിഫൻഡർ 130 ക്ക്.

ഒന്നിലധികം എൻജിൻ ഓപ്ഷനുകളിൽ ആണ് വാഹനം എത്തുക. ടർബോ-പെട്രോൾ, ഡീസൽ മൈൽഡ്-ഹൈബ്രിഡ് എന്നിങ്ങളെ എൻജിൻ വകഭേദങ്ങൾ ലഭ്യമാകും. ഇന്ത്യയുലെ ലാൻഡ് റോവറിന്റെ ഔധ്യോതിക വെബ് സൈറ്റിൽ വാഹനത്തിന്റെ വിവരങ്ങൾ നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം വിപണിയിൽ എത്തിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്റ്റിക്കർ ഉപയോഗിച്ച് മറച്ച ചിത്രങ്ങൾ ആണ് ഇവ. കാഴ്ച്ചയിൽ വാഹനത്തിന്റെ വലുപ്പം വ്യക്തമാണ്.

നീളത്തിൽ വരുത്തിയിരിക്കുന്ന വർദ്ധനവ് വാഹനത്തിന്റെ ഉള്ളിലെ സീറ്റിംഗ് കൂടുതൽ വിശാലമാകും. മുന്നിൽ 2, രണ്ടാം നിരയിൽ 3, മൂന്നാം നിരയിൽ 3 എന്ന രീതിയിൽ ആണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ ഉണ്ടായിരുന്ന 2.0-ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്‍ഡ് എഞ്ചിനുമായിട്ട് ആയിരിക്കും വാഹനം എത്തുക. ഇതു 300 PS പവറും 400 Nm ടോർക്കും നൽകും. ഇതിനു പുറമെ 3.0-ലിറ്റർ ഇൻലൈൻ-സിക്സ് എഞ്ചിനിനെ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു ഹൈബ്രിഡ് വകഭേതവും ഉണ്ടാകും. ഇത് 400 PS പവറും 550 Nm ടോർക്കും കരുത്തു വാഹനത്തിനു നൽകും.

Leave a Reply