മികച്ച മൈലേജും കിടിലൻ ലുക്കുമായി ന്യൂ ജനറേഷൻ ഇന്നോവ വരുന്നു.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംപിവി എന്ന ബഹുമതി ലഭിച്ച ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് പുതുതലമുറക്കാരൻ എത്തിക്കുകയാണ്. വർഷങ്ങളായി എംപിവി സെഗ്മെന്റ് അടക്കിവാണിരുന്ന ഇന്നോവ ക്രിസ്റ്റ ന്യൂ-ജനറേഷൻ ക്രിസ്റ്റയെ അവതരിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ് ഇപ്പോൾ. ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ടൊയോട്ട നടത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം ദീപാവലിയോടെ ജനറേഷൻ ന്യൂ-ഇന്നോവ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ ഈ വാഹനം വിപണയിൽ എത്തുക 2023 തുടക്കത്തിൽ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. B560 എന്ന രഹസ്യനാമം നല്‍കിയിയാണ് ടൊയോട്ട ഈ വാഹനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. വാഹനം മാർക്കറ്റിൽ എത്തുന്നതിനു മുന്നോടിയായി ‘ഇന്നോവ ഹൈക്രോസ്’ എന്ന നെയിംപ്ലേറ്റിനായി യുള്ള ട്രേഡ് മാർക്കും ടൊയോട്ട ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ ഇന്നോവയിൽ ഉപയോഗിച്ചിരിക്കുന്ന ലാഡർ ഫ്രേയിം പ്ലാറ്റഫോമിന് പകരം TNGA-B പ്ലാറ്റ്ഫോമിന്റെ അല്ലെങ്കില്‍ DNGA പ്ലാറ്റ്ഫോനെ അടിസ്ഥാനകമാക്കിയായിരിക്കും പുതിയ ഇന്നോവ എത്തുന്നത്.

ഇതിൽ നിന്നും പുതിയ ഇന്നോവയ്ക്ക് ഫ്രെഡ് വീൽ ഡ്രൈവ് ആയിരിക്കും എന്ന് വെക്തമാക്കാകാം. ഡ്രൈവ് ട്രെയിന്‍ നഷ്ടം പരമാവധി കുറച്ചു കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതിനാണ് ഈ രീതിയിൽ ഒരു മാറ്റം കൊണ്ട് വന്നിരിക്കുന്നത്. കൂടാതെ നിലവിലെ ഇന്നോവയെക്കാൾ വലുപ്പം കുറച്ചു കൊണ്ടായിരിക്കും പുതിയ ഇന്നോവ എത്തുക. ഇതു വാഹനത്തിനെ താങ്ങാവുന്ന വിലയിലേക്ക് എത്തിക്കുവാൻ നിർമാതാക്കൾക്കാവുന്നു. കൂടാതെ ഇന്ധനക്ഷമതയും ഉയർത്താനാകും. ഇന്ധനക്ഷമത പരമാവധി വർധിപ്പിക്കുന്നതിനായി സ്മാർട്ട് ഹൈബ്രിഡ് എൻജിനും വാഹനത്തിൽ ഉൾപ്പെടുത്തും.

Leave a Reply