കിടിലൻ ലുക്കിൽ ന്യൂ-ജൻ Eeco; പുതു തലമുറ ഈക്കോ ഉടൻ വിപണിയിലേക്ക്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ആയ മാരുതി സുസുക്കി അവരുടെ ജനപ്രിയ വാഹനമായ ഇക്കോ വാനിനിനെ നവീകരിക്കുവാൻ പോവുകയാണ്. മാരുതിയുടെ ഐകോണിക് വാഹനമായിരുന്ന ഒമിനിയുടെ പിന്മുറക്കാരാണ് ആയി ആണ് ECO യെ അവതരിപ്പിച്ചത്. വാഹനം അവതരിപ്പിച്ചു 11 വർഷങ്ങൾക്ക് ശേഷമാണ് ECO യുടെ നവീകരണത്തിന് വിധേയമാക്കുന്നത്. നിലവിൽ ഉള്ള മോഡലിന്റെ ഉത്പാദനം ഈ വര്ഷം ജൂലായിൽ മാരുതി സുസുക്കി അവസാനിപ്പിക്കും.

പുതിയ മോഡലിനെ ഈ വർഷം ആഗസ്റ് മാസം അവസാനത്തോടെ എത്തിക്കുവാൻ ആണ് മാരുതി പദ്ധതിയിട്ടിരിക്കുന്നത്. ദീപാവലി ഉത്സവ സീസൺ മുന്നിൽ കണ്ടുകൊണ്ടാണ് ഈ സമയം വാഹനം വിപണിയിൽ എത്തിക്കുന്നത്. സമഗ്രമായ മെയ്ക്ക് ഓവറിൽ ആയിരിക്കും പുതിയ ECO യെ മാരുതി അവതരിപ്പിക്കുക. നിലവിലെ ECO യാത്ര ആവശ്യങ്ങളേക്കാൾ ഉപയോഗിക്കുന്നത് കൊമേർഷ്യൽ അവശങ്ങൾക്ക് ആണ്. എന്നാൽ പുതുതായി എത്തുന്ന വാഹനം ഒരു മികച്ച പാസഞ്ചർ വാൻ ആയിട്ടാണ് മാരുതി അവതരിപ്പിക്കുക.

നിലവിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ വരുത്തിയ കർശന നിബന്ധനകൾ ആണ് വാഹനത്തിന്റെ അപ്ഡേഷന് കാരണമെന്ന് അനുമാനിക്കാം. കാരണം നിലവിലെ സുരക്ഷാ മനദണ്ഡനാണ് പാലിക്കുന്നതിൽ ഇപ്പോഴുള്ള ECO പരാജയപ്പെടുകയായിരുന്നു. എല്ലാ കാറുകൾക്കും 6 എയർബാഗ് നിർബന്ധമാക്കുന്നതിലൂടെ ECO പോലെ താന്നെ പല കാറുകൾക്കും അപ്ഡേഷനുകൾ നടത്തേണ്ടി വരും. ഇത് എൻട്രി ലെവൽ വാഹനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നതിനു കാരണമാകും. മിക്ക എൻട്രി ലെവൽ കാറുകളും നിർത്തലാകുവാനും സാധ്യതയുണ്ട് എന്നാണ് വിദക്തർ അഭിപ്രായപ്പെടുന്നത്.

Leave a Reply