ആകർഷകമായ ഡിസൈൻ മികവിൽ പുത്തൻ “സിറ്റി ഹാച്ച്ബാക്ക്” എത്തുന്നു…

ഹോണ്ടയുടെ എക്കാലത്തെയും ജനപ്രിയ മോഡൽ ആയ സിറ്റി എന്ന സെഡാൻ വാഹനത്തിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക് എത്തുന്നു. വാഹനത്തിന്റെ ഹാച്ച്ബാക് പതിപ്പിനെ ആണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് കാറുകളുടെ സെഗ്മെന്റിൽ എത്തുന്ന വാഹനം വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത് ഹ്യൂണ്ടായ് i 20, മാരുതി ബെലേനോ, ടാറ്റ അൾട്രോസ് തുടങ്ങിയ വാഹനങ്ങളെ ആയിരിക്കും.

ഡിസൈനിൽ കൂടുതൽ പ്രീമിയം ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. 1.0 TURBO ചാർജ് പെട്രോൾ CVT എൻജിനിൽ എത്തുന്ന വാഹനം 122 PS പവറും 173Nm ടോർക്കും ഉത്പാദിപ്പിക്കും. നിലവിൽ വിപണിയിൽ ഉള്ള ഹോണ്ടയുടെ JAZZ നെ പിൻവലിച്ചായിരിക്കും പുതിയ സിറ്റി ഹാച്ച്ബാക്കിനെ എത്തിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.


8 ഇഞ്ച് വലുപ്പമുള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വഴി ഐ ഫോൺ, ആൻഡ്രോയിഡ് കണക്റ്റിവിറ്റി ലഭ്യമാകും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ECON മോഡ് എന്ന സവിശേഷതയും വാഹനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.വാഹനത്തിന്റെ ലോഞ്ചിങ് ഡേറ്റ് കമ്പനി കൃത്യമായി വെളിപെടുത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ അത് ലോഞ്ചിങ് ഉണ്ടാകും എന്നാണ് അറിയുന്നത്. 14 ലക്ഷം രൂപയാണ് വാഹനത്തിനു വില പ്രതീക്ഷിക്കുന്നത്. വീഡിയോ കാണാം.

Leave a Reply