കൊട്ടാരക്കരയിലെ കുഞ്ഞൻ ബുള്ളറ്റ് കൗതുക കാഴ്ചയാകുന്നു

മക്കൾക്ക് കളിക്കുവാനായി പല തരത്തിലുള്ള കളിപ്പാട്ടങ്ങൾ വാങ്ങുന്നവരാണ് എല്ലാ രക്ഷിതാക്കളും ഇവരിൽനിന്നും വ്യത്യസ്തമായി തന്റെ മകനുവേണ്ടി ഒരു കുഞ്ഞൻ ബുള്ളറ്റ് തന്നെ നിർമിച്ചിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിയും ഇന്റീരിയർ ഡിസൈനർ കൂടിയായ അനൂപ്. അതിനായി ആക്രിക്കടയിൽ നിന്നും ഒരു സൈക്കിൾ വാങ്ങിച്ചു അതിന്റെ ഫ്രെയിമിൽ ആണ് ഈ കുഞ്ഞൻ ബുള്ളറ്റ് നിർമിച്ചിരിക്കുന്നത്. ഈ കുഞ്ഞൻ ബുള്ളറ്റിനെ ചലിപ്പിക്കുവാനി സൈക്കിൾ മോട്ടോർ കിറ്റും 12 വോൾട് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ബുള്ളറ്റിന്റെ ബോഡിയുടെ നിർമാണത്തിനായി ഫൈബറും മെറ്റലുമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 ഇഞ്ച് വലുപ്പമുള്ള സൈക്കിൾ ടയറിന്റെ വലുപ്പത്തില് അനുസരിച്ചാണ് ബുള്ളറ്റ് നിർമിച്ചിരിക്കുന്നത്. 112 സെന്റീമീറ്റർ നീളമാന് ഇതിന് ആകെയുള്ളത്. സൈക്കിളിന്റെ ഫ്രെയിമിൽ നിർമിച്ചതാണ് എങ്കിലും ഒറ്റ നോട്ടത്തിൽ ഇതു ഒർജിനൽ ബുള്ളറ്റ് അല്ല എന്ന് ആർക്കും തോന്നില്ല. പെട്രോൾ ടാങ്ക് മുതൽ സീറ്റ് വരെ ബുള്ളറ്റ് സ്റ്റാൻഡേർഡിനോട് സാമ്യമുള്ളതു തന്നെ. ബുള്ളെറ്റിലേതു പോലെയുള്ള എൻജിനും ഇതിൽ കാണാൻ കഴിയും

മകന്റെ പോലീസ് വേഷങ്ങളോടുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ഒരു ബൈക്ക് നിർമിക്കുവാൻ അനൂപിനെ പ്രേരിപ്പിച്ചത്. പോലീസ് വേഷത്തിൽ ഇത്തിരി കുഞ്ഞൻ ബുള്ളെറ്റിലുള്ള അനൂപിന്റെ മകൻ അദ്വൈതിനെ യാത്ര നാട്ടിലുള്ള മറ്റുകുട്ടികൾക് കൗതുകം തന്നെയാണ്. ഇതിനു മുൻപും പലതരത്തിലുള്ള വസ്തുക്കൾ സ്വന്തമായി ഉണ്ടാക്കി ശ്രെദ്ധ നേടിയ ആളാണ് അനൂപ്. അനൂപിന്റെയും അദ്വൈതിന്റെയും ഇത്തിരി കുഞ്ഞൻ ബുള്ളറ്റിന്റെ കൂടുതൽ വിശേഷങ്ങൾ കാണാം.

Leave a Reply