താർ വേറെ ലെവലാണ്: വീഡിയോ പങ്കുവെച്ചു മഹീന്ദ്ര

ആരാധകർ ഏറെ കാത്തിരുന്ന ഒരു വാഹനമാണ് മഹീന്ദ്രയുടെ പുത്തൻ താർ. ആദ്യ കാഴ്ച്ചയിൽ തന്നെ ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കുന്ന ഡിസൈൻ തികവിൽ തന്നെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഈ വാഹനത്തെ സ്വന്തമാക്കണം ആഗ്രഹിക്കാത്ത വാഹനപ്രേമിയും കുറവായിരിക്കും. ഒക്ടോബർ 2 മുതൽ ആണ് ഈ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുന്നത്‌. ഇപ്പോൾ മഹീന്ദ്ര സോഷ്യൽ മീഡിയയിൽ ഈ വാഹനത്തിന്റെ പെർഫോമിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി ആളുകൾ ഈ വീഡിയോ കാണുകയും ഈ വാഹനത്തോടുള്ള കമ്പം കൂടുകയും ചെയ്‌തു. ഞെട്ടിക്കുന്ന പെര്ഫോമെസ് തന്നെയാണ് വാഹനം കാഴ്ചവെക്കുന്നതു. ഈ വിലയിൽ ലഭ്യമാകുന്ന മാറ്റ് ഏതൊരു SUV നേക്കാളും മികച്ച ഒരു വാഹനം തന്നെയാണ് ഇതെന്ന് പറയേണ്ടി വരും. Built to Explore the Impossible എന്ന ഹാഷ് ടാഗോഡ് കൂടിയാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

വാഹനം എല്ലാത്തരം പ്രതലങ്ങളിലൂടെയും ഓടിച്ചു പരീക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 650 mm ആഴത്തിലുള്ള വെള്ളക്കെട്ടിലൂടെ വാഹനം നിഷ്പ്രയാസം സഞ്ചരിച്ചു. 36 ഡിഗ്രി ചെരിവുള്ള ഇറക്കത്തിലൂടെ വാഹനം ഓടിക്കുന്നതും വീഡിയോയിൽ കാണാം. 31 ഡിഗ്രി ചെരിവുള്ള കയറ്റം കയറുന്നതിനു വാഹനത്തിനു തെല്ലു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഓഫ് റോഡ് കേപ്പബിലിറ്റിക്കൊപ്പം മികച്ച കണ്ട്രോളും വാഹനം നൽകുന്നു. അതിനായി വാഹനത്തിൽ Advanced Roll Over Mitigation (ROM ) എന്ന സാങ്കേതിക വിദ്യ ഉൾപ്പെടുന്നു.

ഇതു വാഹനത്തെ മികച്ച ഓഫ് റോഡ് വാഹനമാക്കുന്നതിലുപരി ഓൺ റോഡ് ഡ്രൈവിനെ കൂടുതൽ മെച്ചപ്പെടുത്തും. 226 mm ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഈ വാഹനത്തിനുള്ളത്. ദുഷ്‌കരമായ നിരത്തുകളിലൂടെ അനായാസം സഞ്ചരിക്കുവാൻ ഇത് വാഹനത്തിനെ സഹായിക്കും. ഒരു ഓഫ് റോഡിങ്ങിനും ഓൺറോഡ് ഡ്രൈവിനും ഉപയോഗിക്കുവാൻ ഒരു വാഹനം തിരയുന്നവർക്ക് നിലവിൽ ഏറ്റവും നല്ല ഒരു ഓപ്ഷൻ ഈ വാഹനം തന്നെയാണ് എന്ന് പറയാം. വാഹനത്തിന്റെ ക്ഷമത പരീക്ഷിക്കുന്ന മഹീന്ദ്ര പുറത്തുവിട്ട വീഡിയോ കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply