100 വർഷത്തേക്ക് വരെ ചാർജ് ചെയ്യാവുന്ന ബാറ്ററി കണ്ടുപിടിച്ചു. ഇലക്ട്രിക് വാഹനരംഗത്ത് വൻ കുതിച്ചു ചാട്ടം

ഇലക്ട്രിക് വാഹന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനുള്ള ഒരു കണ്ടുപിടുത്തമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അടുത്ത 100 വർഷത്തേക്ക് വരെ ചാർജ് ചെയ്യാവുന്ന ബാറ്ററിയുടെ കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. ടെസ്‌ലയുടെ ശാസ്ത്രജ്ഞൻമാരാണ് ഇത്തരത്തിൽ ഒരു ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ ടെസ്‌ലയുടെ അടക്കമുള്ള ഇലക്ട്രിക് കാറുകയിൽ ഉപയോഗിക്കുന്നത് ലിഥിയം അയോൺ ബാറ്ററികൾ ആണ്.

നിലവിൽ വിപണിയിൽ ലഭ്യമായ മികച്ച ബാറ്ററികൾ ആണ് ലിഥിയം അയോൺ ബാറ്ററി. എന്നാൽ ലിഥിയം അയോൺ ബാറ്ററികൾകളുടെ പരിമിതികൾ മറികടക്കുന്ന ബദൽ ഏറെ നാളായിട്ടുള്ള ഗവേഷകരുടെ അന്വേഷണമാണ്. ഇപ്പോൾ ടെസ്‌ലയുടെ കീഴിലുള്ള കാനഡയിലെ ഗവേഷകരാണ് പുതിയ ബാറ്ററി നിർമിച്ചിരിക്കുന്നത്. നിക്കൽ ഉപയോഗിച്ച് കൊണ്ടുള്ള ബാറ്ററിയാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പും ഡൽഹൗസി യൂണിവേഴ്സിറ്റിയും സംയുക്തമായി സഹകരിച്ചുകൊണ്ടാണ് നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്.

100 വർഷത്തേക്ക് വരെ ഈ ബാറ്ററികൾ നിലനിക്കും എന്നാണ് ഗവേഷകർ പറയുന്നത്. നിക്കൽ ഉപയോഗിച്ച് നിർമിച്ച ബാറ്ററി ആയതിനാൽ ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത നൽകും. ഇത് ബാറ്ററി ചാർജ് ആകുബോൾ ഉണ്ടാകുന്ന ചൂടിനെ കുറക്കുന്നു. നിലവിൽ ഉള്ള ലിഥിയം അയോൺ ബാറ്ററികളെക്കാൾ കൂടുതൽ കാലം നിലനിക്കുന്നതിനൊപ്പം കൂടുതൽ നാളത്തേക്ക് ചാർജ് സൂക്ഷിച്ചു വെക്കുവാനും കഴിയും എന്ന് ഗവേഷകർ പറയുന്നു. ഈ ഒരു കണ്ടുപിടുത്തതിലൂടെ ഭാവിലെ ടെക്‌നോളജി രംഗത്തെ വലിയ ഒരു പ്രതിസന്ധിക്ക് പരിഹാരമായി മാറും. വാഹന മേഖലയ്ക്ക് പുറമെ ബഹിരാകാശ പഠനങ്ങൾക്കും നിക്കൽ ബാറ്ററികൾ പുതിയ കുതിപ്പ് നൽകും.

Leave a Reply