ടാറ്റായുടെ ഏറ്റവും മികച്ച കാറുകൾ

യൂസ്ഡ് കാർ വിപണിയിൽ ധാരാളമായി വിലക്കുറവിൽ ലഭിക്കുന്ന വാഹനമാണ് ടാറ്റായുടെ വാഹനങ്ങൾ. ടാറ്റയ്ക് കൂടുതലായും ഉള്ളത് ഡീസൽ കാറുകൾ ആയതിനാൽ തന്നെ ഭാവിയിൽ അത് പണിയാകുമോ എന്ന് കരുതി ടാറ്റായുടെ കാറുകൾ വാങ്ങുന്നതിൽ നിന്നും പലരും പിന്മാറാറുണ്ട്. അതിനാൽ തന്നെ നമ്മൾ എന്ന് പങ്കുവെക്കുന്നത് 2002 മുതൽ 2018 വരെ ഇറങ്ങിയിരിക്കുന്ന ടാറ്റായുടെ വാഹനങ്ങളെ കുറിച്ചും ഇവക്ക് വരാൻ സാധ്യതയുള്ള കംപ്ലയിന്റുകളെ കുറിച്ചും, ഇവയിൽ ഏതൊക്കെയാണ് കൂടുതൽ മികച്ചതെന്നുമൊക്കെയാണ്. ഈ വിവരങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് 20 കൊല്ലമായി ടാറ്റായുടെ വാഹനങ്ങൾ പണിയാറുള്ള പരിചയ സമ്പന്നനായ മെക്കാനിക് ആണ്.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ നിരത്തിലിറങ്ങിയ ടാറ്റായുടെ കാറുകളിൽ പ്രധാനമായുമുള്ളതു ഇൻഡിക്ക ആണ്. അതിനാൽ തന്നെ യൂസ്ഡ് കാർ മാർക്കറ്റിൽ ധരാളമായി ഇൻഡിക്ക ലഭ്യമാണ്. വാഹനം ആദ്യമായി ഇറങ്ങിയതിനു ശേഷം പല തവണ എൻജിനിലും മറ്റും മാറ്റങ്ങൾ വരുത്തിയാണ് ഇൻഡിക്ക വിപണിയിൽ എത്തികൊണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 2002 മുതൽ 2005 വരെയുള്ള ഇൻഡിക്ക ധൈര്യമായി വാങ്ങാമെന്നാണ് അഭിപ്രായ പെടുന്നത്. എന്നാൽ 2005 മുതൽ 2007 വരെയുള്ള ഇൻഡിക്ക അത്ര നല്ലതല്ല എന്നുമാണ് ഇദ്ദേഹം പറയുന്നത്. കാരണം ഈ വർഷങ്ങളിൽ ഇറങ്ങിയ കാറുകളുടെ ഇഞ്ചക്ടറുകൾ കൂടുതലായും കംപ്ലൈറ് വരുന്നുണ്ട്.

കൂടാതെ ലീകേജുകൾക്ക് സാധ്യത കൂടുതലാണ്. ടാറ്റായുടെ ഇൻഡിക്ക യുടെ സെഡാൻ ടൈപ്പ് വാഹനമാണ് ഇൻഡിഗോ എന്ന പേരിലുള്ള കാർ ഈ കാർ 2002 മുതൽ ഉള്ള എല്ലാകാറുകളും വളരെ മികച്ചത് തന്നെയാണ്. ശേഷം വന്ന ഇൻഡിക്ക വിസ്‌താ എന്ന മോഡൽ കോട്രാ ജെറ്റ് എൻജിനിലാണ് വന്നത്. ഇതു മുന്നുള്ള കാറുകളെക്കാൾ കൂടുതൽ പെർഫോമെൻസ്‌ കാഴ്ചവെക്കുന്നവയാണ്. ഫിയറ്റിന്റെ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇറങ്ങിയ മറ്റൊരു എൻജിനാണ് DI COR എൻജിൻ ഈ എൻജിനുള്ള കാറുകൾ ഏകദേശം 60000 കിലോമീറ്റർ ആകുമ്പോഴേക്കും ടൈമിംഗ് ബെൽറ്റ് പൊട്ടുകയും അത് കൂടുതൽ പണം ചിലവാകുന്ന പണിയുമാകുന്നു.

അതിനാൽ തന്നെ ഈ ടൈപ്പ് എൻജിനുള്ള വാഹനങ്ങൾ എടുക്കാതിരിക്കുന്നതാകും നല്ലത്. ഇപ്പോൾ ടാറ്റ ഇറക്കുന്ന കാറുകളിൽ ZEST, BOLT എന്നീ കാറുകളെ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം വളരെ മികച്ച വാഹനങ്ങളാണ് എന്നുമാണ് ഇദ്ദേഹം പറയുന്നത്. മറ്റുള്ള കാമനികളുടെ വാഹനങ്ങളെക്കാൾ മികച്ച കരുത്തും പെര്ഫോമെൻസും തന്നെയാണ് ടാറ്റായുടെ വാഹനങ്ങൾക്കുള്ളത്. ടാറ്റ കാറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വിഡിയോയിൽ നിന്നും കാണാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക് ഉപകാരമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Leave a Reply