ടാറ്റായുടെ വരാനിരിക്കുന്ന അത്ഭുതങ്ങൾ കാണാം

വാഹന വിപണിയിൽ ലോകത്തിലെ തന്നെ മികച്ച ഒരു ബ്രാന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ടാറ്റാ മോട്ടോർസ്. ഒരു കാലത്തു വാഹന നിർമാണ രംഗത്തു കാര്യമായ സംഭാവനകൾ നൽകിയിരുന്ന ടാറ്റക്ക് പിന്നീട് ഈ മികവ് നിലനിർത്തുവാൻ കഴിഞ്ഞില്ല. തൽഭലമായി ടാറ്റ കാറുകൾ നിരത്തികളിൽ നിന്നും മെല്ലെ കുറയുവാൻ തുടങ്ങി. ഡിസൈനിങ്ങിലെ കുറവുകളായിരുന്നു ടാറ്റക്ക് വിപണിയിൽ തിരിച്ചടിയായത്.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഡിസൈനുകളിൽ കൊണ്ടുവരാൻ ടാറ്റ ശ്രെമിച്ചില്ല എന്നത് തന്നെയാണ് സത്യം. എന്നാൽ എപ്പോൾ ടാറ്റ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചു വരുന്ന വാർത്തകളാണ് വാഹന രംഗത്തു നിന്നും അറിയുന്നത്. 2020 ലെ ഓട്ടോ എക്സ്പൊയിൽ കാണുന്നത് ഈ വാർത്തയെ സാധുകരിക്കുന്ന കാര്യം തന്നെയാണ്. വളരെ വലിയ കാൽവെപ്പാണ് ടാറ്റ ഇന്നത്തെ വാഹന വിപണിയിൽ കൊണ്ട് വന്നിരിക്കുന്നത്.

അവരുടെ പോരായ്മ എന്തായിരുന്നു എന്ന് മനസ്സിലാക്കി തന്നെ അതിന്റെ ഉത്തമ പരിഹാരം കണ്ടുകൊണ്ടു തന്നെയാണ് ടാറ്റ തന്റെ വാഹനങ്ങളെ 2020 ലെ ഓട്ടോ എക്സ്പൊയിൽ വാഹന ലോകത്തിനു പരിചയപെടുത്തിയിരിക്കുന്നതു. അത് ഓരോ വാഹനങ്ങളുടെയും രൂപ ശൈലിയിൽ പ്രതിഭലിക്കുന്നുമുണ്ട്. ആഡംബര വാഹന നിർമാതാക്കളായ Land Rover നെ ടാറ്റ സ്വന്തമാക്കിയിരുന്നു.

അതിനാൽ തന്നെ ടാറ്റായുടെ പുതിയ വാഹനങ്ങളുടെ ഡിസൈനുകളിൽ Land Rover ന്റെ ഡിസൈനുകളുടെ അതെ ഫ്ലാറ്റുഫോമിലാണ് നിർമിക്കുന്നത്. കൂടാതെ വാഹന ലോകത്തെ ഇനിയുള്ള ഭാവി ഇലക്ട്രോണിക്സ് വാഹനങ്ങളിലാണ് എന്ന് മനസ്സിലാക്കിയ ടാറ്റ ഇലക്ട്രോണിക് വാഹനങ്ങൾ കൂടുതലായി നിർമിക്കുന്നതിൽ ശ്രദ്ധ ചൊലുത്തുന്നുണ്ട്. 2020 ലെ ടാറ്റായുടെ പുതിയ കാറുകളുടെ കൂടുതൽ വിശേഷങ്ങൾ കാണാം.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനലോകത്തെ പുത്തൻ വിശേഷങ്ങളും ടിപ്‌സുകളിൽ ദിവസവും ലഭിക്കുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോല്ലോ ചെയ്യൂ.

Leave a Reply