ടാറ്റയുടെ വരാനിരിക്കുന്ന മിഡ്സൈസ് SUV ബ്ലാക്‌ബേർഡ്

ലോകത്താകമാനം വാഹന വിപണിയിൽ വന്നിട്ടുള്ള ഇടിവ് വളരെ വലുതാണ്. ഇന്ത്യൻ മാർക്കറ്റിലും ഈ ഇടിവ് വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്‌തു. ഈ ഇടിവിൽ ഉണ്ടായ നഷ്ട്ടം നികത്തുന്നതിനുള്ള പരിശ്രമത്തിലാണ് എല്ലാ ആട്ടോമൊബൈൽ കമ്പനികളും. ജനങ്ങളെ കൂടുതൽ ആകര്ഷിക്കുന്നതിനുള്ള പുത്തൻ മോഡലുകളെ വിപണിയിൽ എത്തിച്ചു കൊണ്ടാണ് പല കമ്പനികളും വിപണിയിൽ ഇടപെടുന്നതു.

ഇന്ത്യൻ വാഹന നിര്മാതാക്കളയ ടാറ്റയും ഒട്ടനവധി മോഡലുകൾ പുതുതായി വിപണിയിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ്. ടാറ്റക്ക് ഇതൊരു രണ്ടാം വരവാണ് എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോൾ ഇന്ത്യൻ വാഹനവിപണിയിൽ ടാറ്റായുടെ സാനിധ്യം വളരെ വലുതാണ്. എല്ലാ ശ്രേണിയിലുമുള്ള കാറുകൾ വിപണിയിൽ എത്തിച്ചേരുന്ന ടാറ്റ ഇപ്പോൾ കൂടുതലും പരിഗണക്കുന്നതു suv ശ്രേണിയിൽ ഉള്ള വാഹനങ്ങൾ നിർമിക്കുന്നതിലാണ്. ഇതിന്റെ ഭാഗമായി നിരവധി suv, കോമ്പാക്ട് suv വാഹനങ്ങൾ ടാറ്റ അവരുടെ ഓട്ടോസ്‌പോയിൽ പരിചയപ്പെടുത്തുകയും ചെയ്‌തു.

ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ അനിയോഗ്യം suv ടൈപ് വാഹനങ്ങൾ തന്നെയാണ്. ടാറ്റ മുൻവർഷങ്ങളിൽ വിപണിയിൽ എത്തിച്ച നെക്‌സൊന് എന്ന കോമ്പാക്ട് suv ക്കും ഹാരിയർ എന്ന പ്രീമിയം suv ക്കും ലഭിച്ച സ്വീകര്യത വളരെ വലുതാണ്. ഏതു തന്നെയാവും ടാറ്റയെ suv ശ്രേണിയിൽ കൂടുതൽ വാഹനങ്ങൾ ഇറക്കുവാൻ പ്രേരിപ്പിച്ചതും. ടാറ്റായുടെ അടുത്തിടെ പുറത്തിറക്കിയ ഹരിയാറിന്റെ 7 സീറ്റർ വാഹനമായ സഫാരിക്കും മികച്ച പ്രതികാരമാണ് ലഭിച്ചത്.

ഇതിനു പിന്നാലെ ബ്ലാക്ക്ബേർഡ് എന്ന മിഡ്‌സൈസ് 5 സീറ്റർ SUV യെക്കൂടെ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് കമ്പനി. വാഹനത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടില്ല എങ്കിലും കമ്പനി പുറത്തിറക്കിയിരിക്കുന്ന ഫാസ്റ്റ് ലുക്ക് വിഡിയോയിൽ നിലവിൽ ഉള്ള എല്ലാ മിഡ്സൈസ് SVU കളെയും കവച്ചു വെക്കുന്ന തരത്തിലുള്ള ഡിസൈനും ഫീച്ചറുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടാറ്റ ഹാരിയറിനും നെക്‌സോണിനും ഇടയിലാകും ബ്ലാക്ക്‌ബേര്‍ഡ്ന്റെ സ്ഥാനം.

Leave a Reply