ഇതൊക്കെ കണ്ടാൽ എങ്ങനെ NEXON എടുക്കാതിരിക്കും. NEXON നിന്റെ കിടിലൻ പെർഫോമിംഗ് വീഡിയോ കാണാം.

ഇന്ത്യൻ വാഹന രംഗത്തു വലിയ സ്വാധീനമായി മാറിയ ഒരു വാഹന നിർമാതാക്കളാണ് ടാറ്റ. ഇവർ ക്രോസ് ഓവർ SUV ആയ NEXON നിന്റെ പെര്ഫോമെൻസ് വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്ത് കൊണ്ട് ടാറ്റയ്ക്കും നെക്‌സണിനും ഇത്രത്തോളം ആരാധകർ ഉണ്ടായി എന്നതിനുള്ള ഒരു ചോദ്യത്തിന് ഒരു കൃത്യമായ ഉത്തരമാണ് ഈ വീഡിയോ. ഇന്ത്യയിൽ ക്രോസ് ഓവർ സെഗ്മെന്റിൽ ഉള്ള വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിപണി കണ്ടെത്താൻ കഴിഞ്ഞ ഒരു വാഹനമാണ് NEXON.

സുരക്ഷാ പരിശോധനയിൽ ഇന്ത്യൻ നിർമിത വാഹനങ്ങളിൽ അത്യമായി 5 സ്റ്റാർ റേറ്റിങ് നേടിയ വാഹനവും ഇതു തന്നെയായിരുന്നു. വാഹനം പവറിലും പെർഫോമെൻസിലും മികവ് പുലർത്തുന്നു. 209 mm എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനു കൂടുതൽ ഓഫ് റോഡ് കേപ്പബിലിറ്റിയും നൽകുന്നുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ കയറുന്നതിനു. ചെളിനിറഞ്ഞ വഴിയിലൂടെയും വാഹനം നിഷ്പ്രയാസം ഓടിപോകുന്നത് കാണാം.

മറ്റുള്ള എല്ലാ ഓഫ് റോഡ് SUV വാഹനങ്ങളും കാഴ്ചവെക്കുന്ന പെര്ഫോമെൻസ് ക്രോസ് SUV വാഹനമായ NEXON ഉം കാഴ്ചവെക്കുന്നു. മഞ്ഞു, മണൽ, ചെളി നിറഞ്ഞ വഴി. ചെങ്കുത്തായ പാറക്കെട്ട് തുടഞ്ഞിയ സ്ഥലങ്ങളിൽ വാഹനം ഓടിക്കുന്നതു വിഡിയോയിൽ കാണാം. ഇവയ്ക്ക് പുറമെ വാഹനത്തിന്റെ പരീക്ഷണാർത്ഥം വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിച്ചു പരീക്ഷിക്കുന്നതും ഇതിൽ കാണാം.

1199 cc പെട്രോൾ,1497 cc ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ഇതിൽ പെട്രോൾ എൻജിൻ 118.3bhp പവർ 5500 rpm ലും 170Nm ടോർക്ക് 1750-4000 rpm ലും ലഭിക്കുന്നു. ഡീസൽ എൻജിൻ 108.5bhp പവർ 4000rpm ലും 260Nm ടോർക്ക് 1500-2750 rpm ലും ഉത്പാദിപ്പിക്കുന്നു. ഉപഭോകതാക്കളുടെ ആവശ്യാനുസരണം 18 വ്യത്യസ്ത വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 6.99 ലക്ഷം മുതൽ 12.70 ലക്ഷം രൂപ വരെയാണ് NEXON ന്റെ എക്സ് ഷോറൂം വില. NEXON നിന്റെ കിടിലം പെർഫോമിംഗ് വിഡിയോ കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply