മാഗ്നൈറ്റിനും കൈഗറിനും ശക്തമായ വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി അടുത്ത മാസം വിപണിയിലേക്ക്…

2020 ഓട്ടോ എക്സ്പോയിൽ ടാറ്റ പവലിയനിൽ തരമായി മാറിയ hbx എന്ന മിനി SUV യുടെ കോൺസെപ്റ് വാഹനം വിപണിയിൽ എത്തുന്നു. പ്രൊഡക്ഷൻ മോഡലിന് ടൈമറോ എന്നായിരിക്കും ടാറ്റ പേര് നൽകുക. 2021 ലെ ടാറ്റയുടെ ഇന്ത്യൻ വിപണിയിലെ ഒരു വലിയ സ്വാധീനമായി മാറുവാൻ സാധ്യതയുള്ള ഒരു വാഹനം തന്നെയായിരിക്കും അടുത്ത മാസത്തോടെ നിരത്തുകളിലേക്ക് എത്താൻ പോകുന്ന ഈ SUV വാഹനം.

അടുത്തിടെ നിസ്സാനിൽ നിന്നും റെനോയിൽ നിന്നും പുറത്തിറങ്ങിയുട്ടുള്ള മാഗ്‌നൈറ്റ്, കിഗെർ എന്നീ വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളിയുമായാണ് ടാറ്റായുടെ ടൈമറോ രംഗപ്രവേശനം ചെയ്യുന്നത്. നിലവിൽ ഇതേ സെഗ്മെന്റിൽ ഇറങ്ങിയിരുന്ന നിസാൻ മാഗ്‌നെറ്റിനും, റെനോ കിഗറിനും കിട്ടിയ സ്വീകാര്യത ടാറ്റായുടെ ആത്മവിശ്വാസം വർധിപ്പിക്കുണ്ട്. വാഹനം നിരത്തിലറക്കുന്നതിന്റെ ഭാഗമായി നിരവധി പരീക്ഷണ ഓട്ടങ്ങൾ ടാറ്റ ഇതൊനൊടകം നടത്തുകയുണ്ടായി.


കോൺസെറ് വാഹനത്തിനോട് 90 ശതമാനത്തിൽ അധികം സമനാടകളോട് കൂടെയായിരിക്കും വാഹനം അവതരിപ്പിക്കുക എന്ന് ടാറ്റ മുൻപ് തന്നെ അറിയിച്ചിരുന്നു. അതിനാൽ തന്നെ എല്ലാവരും ഈ വാഹനത്തിന്റെ വരവ് അതീവ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചെറു SUV സെഗ്മെന്റിൽ എത്തുന്ന ഈ വാഹനത്തെ മെയ്‌ മാസത്തിൽ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതുതായി അറിയുന്ന വാർത്ത.


കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും അതോടൊപ്പം ടാറ്റായുടെ സുരക്ഷയും ഈ വാഹനം വാഗ്താനം ചെയ്യുന്നു. ടാറ്റ ടിയാഗോയിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും പുതിയ വാഹനത്തിന് കരുത്തേകുക. അഞ്ച് ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിനു വില പ്രതീക്ഷിക്കുന്നത്.

Leave a Reply