പുത്തൻ കോമോ എഡിഷനുമായി ടാറ്റ ഹരിയാർ.

വിദേശ നിർമിത ആഡംബര വാഹനങ്ങളുടെ ആരാധകരെ മാറ്റിച്ചിന്തിപ്പിക്കുവാൻ പഠിപ്പിച്ച വാഹനനിര്മാതാക്കളാണ് ഇന്ത്യൻ നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും. ഇന്ത്യൻ വാഹന വിപണിയിലുപരി ലോക വാഹനവിപണിയിലും കാര്യമായ സ്വാധീനം ചെലുത്തുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ടാറ്റ പുതിയതി എത്തിച്ചിരിക്കുന്നു ടാറ്റ ഹരിയാറിന്റെ കോമോ എഡിഷനെ കുറിച്ചാണ്.

ടാറ്റായുടെ തന്നെ ഫ്ലാറ്റ്ഷിപ്പ് SUV വാഹനമായ ഹരിയാറിന്റെ പുതിയ ഒരു പതിപ്പാണ് കോമോ എഡിഷൻ. വരാനിരിക്കുന്ന ഉത്സവ സീസണോട് അനുബന്ധിച്ചാണ് ടാറ്റ ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്. മിലിറ്ററി ഗ്രീനിൽ ആണ് പുതിയ ഹരിയാർ കോമോ എഡിഷൻ എത്തുന്നത്. ഇന്ത്യൻ മിലിട്ടറിക്ക് വേണ്ടി ടാറ്റ പുറത്തിറക്കിയ സ്‌റ്റോമിന് സമാനമായി ആണ് ഹരിയാർ ഗ്രീൻ കോമോയെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.

ഇതു വാഹനത്തിനു കൂടുതൽ പരുക്കൻ ഭാവം തോന്നിപ്പിക്കുന്നതാണ്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഗ്രീൻ കളറിൽ വാഹനത്തെ എത്തിച്ചിരിക്കുന്നതിനാൽ തന്നെ ദി ന്യൂ കിങ് ഓഫ് ദി ജംഗിൾ എന്നാണ് ടാറ്റ പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നതും. ഇതു ഓഫ് റോഡ് സാഹസികരെ കൂടുതൽ ആകർഷിക്കുന്ന ഒരു ഘടകമാകും. വാഹനത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബ്രാൻഡ് പുതിയ പരസ്യ വീഡിയോയും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

ഈ വിഡിയോകൾക്ക് ഇതിനകം തന്നെ വലിയ സ്വീകാര്യത സോഷ്യൽ മീഡിയകളിൽ ലഭിക്കുകയും ചെയ്‌തു. സ്റ്റാൻഡേർഡ് ഹാരിയറിലെ നൽകിയിട്ടുള്ള ക്രോം ഘടകങ്ങൾക്ക് പകരം ബ്ലാക്ക്ഔട്ട് ഘടകങ്ങൾ ചേർത്തണ് കാമോ എഡിഷന് എത്തുന്നത്. ഇതോടപ്പം കറുപ്പ് നിറത്തിലുള്ള പുതിയ അലോയ് വീലുകളും വാഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 13.84 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. ടാറ്റ പുറത്തുവിട്ട ഹരിയാർ കോമോ എഡിഷന്റെ പ്രമോ വീഡിയോ കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply