പുതിയ വാഹനം വാങ്ങാന്‍ സാമ്പത്തിക സഹായവുമായി ടാറ്റയും എസ്ബിഐയും കൈകോര്‍ക്കുന്നു.

രാജ്യത്തെ ചെറു വാണിജ്യ വാഹനങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾക്ക് സഹായവുമായി എത്തിയിരിയ്ക്കുകയാണ് ടാറ്റ മോട്ടേഴ്‌സും SBI യും. അതിനായി ഇരു സ്ഥാപനങ്ങളും മൂന്ന് വർഷത്തെ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്‌തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും അതുപോലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നൽകുന്ന സാമ്പത്തിക സഹായത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാകും.

കൂടാതെ അത് രാജ്യത്തിൻറെ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ ശക്തിപകരാവുന്നതാണ്. SBI പ്രധാനം ചെയ്യുന്ന കോണ്‍ടാക്ട്‌ലെസ് ലെന്‍ഡിങ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ സമയപരിധിക്കുള്ളിലും, ഏകീകൃതമായും, സുതാര്യമായും,വായ്പ ലഭിക്കുന്നതിന് ഉഭഭോക്താവിന്‌ സാധിക്കുമെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.


ഇതു ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്നും കമ്പനികൾ പ്രത്യാശിക്കുന്നു. രാജ്യത്തെ മുഖ്യധാരയിലുള്ള ഇരു കമ്പനികൾ സഹകരിച്ചുകൊണ്ട് മുന്നിലേക്ക് വരുമ്പോൾ കൊടുതൽ ആനുകൂല്യങ്ങൾ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. പങ്കാളിത്ത പ്രകാരമുള്ള വായ്പകളിലൂടെ വാഹനങ്ങൾ വാങ്ങുമ്പോൾ ഉള്ള ഡൗണ്‍പെയ്‌മെന്റ്, ഇഎംഐ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply